|    Jan 16 Mon, 2017 10:37 pm
FLASH NEWS

കണക്കുതീര്‍ക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും

Published : 20th August 2016 | Posted By: SMR

രണ്ടുവര്‍ഷം മുമ്പ് സ്വന്തം കാണികള്‍ക്കു മുന്നിലേറ്റ നാണക്കേടിന് പകരം ചോദിക്കാനുറച്ച് ഒളിംപിക്‌സ് പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീല്‍ ഇന്നു ജര്‍മനിയുമായി കൊമ്പുകോ ര്‍ക്കും.
2014ല്‍ ബ്രസീല്‍ വേദിയായ ലോകകപ്പിന്റെ സെമിയില്‍ ജര്‍മനിയോടേറ്റ 1-7ന്റെ നാണക്കേടില്‍ നിന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ബ്രസീലിനു കരകയറാനായിട്ടില്ല. ബ്രസീല്‍ ഫുട്‌ബോളിലെ കറുത്ത ദിനങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. അന്നത്തെ തോല്‍വിക്കുശേഷം ടീമില്‍ നിരവധി മാറ്റങ്ങളും സംഭവിച്ചു. കോച്ച് ലൂയിസ് ഫെലിപ് സ്‌കൊളാരിയെ പുറത്താക്കുന്നതിനൊപ്പം ചില പ്രമുഖ താരങ്ങളെയും ബ്രസീല്‍ ഒഴിവാക്കി.
ലോകകപ്പിലേറ്റ ഈ മുറിവ് ഉണങ്ങണമെങ്കില്‍ ബ്രസീലിന് ഇന്ന് ജയത്തോടെ സ്വര്‍ണം നേടിയേ തീരൂ. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മറുടെ ചിറകിലേറി കുതിക്കുന്ന മഞ്ഞപ്പട കന്നി ഒളിംപിക്‌സ് സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ബ്രസീല്‍ ഫൈനലില്‍ മെക്‌സിക്കോയോട് തോല്‍ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക