|    Jan 17 Tue, 2017 4:48 pm
FLASH NEWS

കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിജയം

Published : 5th January 2016 | Posted By: SMR

തിരുവനന്തപുരം: സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏ ഴാം കിരീടനേട്ടം ആരാധകരുടെ മാത്രമല്ല ഫുട്‌ബോള്‍ പണ്ഡിതരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. 2018 ലെ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിലെ ദയനീയ പുറത്താവലിന്റെ ആഘാതത്തിലാണ് ഇന്ത്യ സാഫിനെത്തിയ ത്. പല സീനിയര്‍ താരങ്ങളെ യും ഒഴിവാക്കി കോച്ച് സ്റ്റീഫ ന്‍ കോണ്‍സ്റ്റന്റൈന്‍ യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ടൂര്‍ണമെന്റിനു തിരഞ്ഞെടുത്തത്.
ഓരോ മല്‍സരം കഴിയുന്തോറും ആത്മവിശ്വാസം തിരിച്ചുപിടിച്ച ഇന്ത്യയുടെ നീലക്കടുവകള്‍ നിര്‍ണായക മുഹൂര്‍ത്തമായ ഫൈനലില്‍ തങ്ങളുടെ മുഴുവന്‍ കരുത്തും പുറത്തെടുത്തു. ഫിഫ റാങ്കിങില്‍ ഏറെ മുന്നിലുള്ള അഫ്ഗാനിസ്താനെതിരേ ഇന്ത്യ കിരീടമണിയുമെന്ന് കടുത്ത ആരാധകര്‍ പോ ലും പ്രതീക്ഷിച്ചിട്ടില്ലായിരുവെന്നതാണ് യാഥാര്‍ഥ്യം.
കലാശക്കളിയില്‍ കൈമെയ് മറന്ന് പൊരുതിയ ഇന്ത്യന്‍ യുവനിര അഫ്ഗാന്റെ കഥ കഴിച്ച് കിരീടത്തില്‍ മുത്തമിട്ടപ്പോ ള്‍ അത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ മറ്റൊരു സുവര്‍ണനിമിഷമായി മാറി. ഫൈനലില്‍ താരങ്ങളുടെ പ്രകടനം മാത്രമല്ല, തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച കാണികളുടെ അകമഴിഞ്ഞ പിന്തുണയും ഇന്ത്യന്‍ ജയത്തിന് വഴിയൊരുക്കി. ഏകദേശം 40,000 ത്തോളം കാണികളാണ് മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
ഫൈനലിനു ശേഷം ഇന്ത്യ ന്‍ ക്യാപ്റ്റനും ടീമിന്റെ വിജയഗോളിന് അവകാശിയുമായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും കാണികളുടെ പിന്തുണയെ പ്രശംസിച്ചിരുന്നു. ”ഇന്ത്യയുടെ ആദ്യ രണ്ടു മല്‍സരങ്ങളിലും കാണികളുടെ കുറവുണ്ടായപ്പോള്‍ നിരാശയുണ്ടായിരുന്നു. എന്നാല്‍ ഫൈനലിലെ ജനപങ്കാളിത്തം ഇതെല്ലാം തീര്‍ത്തു. വലിയ മല്‍സരങ്ങള്‍ക്ക് കേരളത്തില്‍ എല്ലായ്‌പ്പോഴും സ്‌റ്റേഡിയം നിറയാറുണ്ട്. ഫൈനലിലാണ് യഥാര്‍ഥത്ത കേരളത്തെ കണ്ടത്. മല്‍സരത്തില്‍ നമ്മള്‍ 0-1നു പിന്നിട്ടുനിന്നപ്പോഴും കാണികള്‍ ടീമിനായി ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഇതു നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്”- ഛേ ത്രി വിശദമാക്കി.
ഇന്ത്യയുടെ മിഡ്ഫീല്‍ഡ് കോമ്പിനേഷന്‍
ടൂര്‍ണമെന്റിലെ ആദ്യ നാലു മല്‍സരങ്ങളിലും ഗോള്‍ വര്‍ഷിച്ച് മുന്നേറിയ അഫ്ഗാനെ ഫൈനലില്‍ തടയുന്നതില്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ യുജെന്‍സന്‍ ലിങ്‌ദോയും റൗളിന്‍ ബോര്‍ജസുമടങ്ങിയ മധ്യനിര അഫ്ഗാന്റെ കുതിപ്പുകളെല്ലാം പാതിവഴിയില്‍ അവസാനിപ്പിച്ചു. ഇരുവരും തമ്മിലുള്ള മികച്ച ധാരണയാണ് ഇന്ത്യക്കു തുണയായത്.
ഇവരെക്കൂടാതെ ബികാഷ് ജയ്‌റു, ഹോളിചര്‍ നര്‍സാരി എന്നിവരുടെ പ്രകടനവും ഇന്ത്യക്കു മുതല്‍ക്കൂട്ടായി. ആദ്യപകുതിയില്‍ ജയ്‌റു വലതു വിങിലും ഹോളിചരണ്‍ ഇടതുവിങിലുമാണ് കൡച്ചത്. രണ്ടാംപകുതിയില്‍ കോച്ച് ഇരുവരെയും പരസ് പരം മാറ്റിയത് ഇന്ത്യയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി.
ഛേത്രി യഥാര്‍ഥ നായകന്‍
ഒരു ക്യാപ്റ്റന്റെ റോള്‍ എന്താണെന്ന് സൂപ്പര്‍ താരം സുനി ല്‍ ഛേത്രി ഒരിക്കല്‍ക്കൂടി കാണിച്ചുതന്നു. ഫൈനലിലേതുള്‍പ്പെടെ മൂന്നു നിര്‍ണായക ഗോളുകള്‍ നേടിയ ഛേത്രി ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളിലെ ല്ലാം മിന്നുന്ന പ്രകടനം നടത്താ ന്‍ ഛേത്രിക്കായിട്ടുണ്ട്. ടീമില്‍ 30 നു മുകളില്‍ പ്രായമുള്ള ഏക താരം കൂടിയായിരുന്നു ഛേത്രി. തന്റെ അനുഭവസമ്പത്തിനൊപ്പം ടീമിലെ യുവനിരയ്ക്ക് പ്രചോദനവും പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഫൈനലിനു മുമ്പ് എന്ത് ഉപദേശമാണ് ടീമിനു നല്‍കിയത് എന്ന ചോദ്യത്തിന് ഛേത്രിയുടെ മറുപടി ഇതായിരുന്നു- കഴിഞ്ഞ ഫൈനലില്‍ നമ്മള്‍ അവരോട് പരാജയപ്പെട്ടു. ഇത്തവണ യും തോറ്റാല്‍ പിന്നീട് അഫ്ഗാനില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാന്‍ നമുക്കാവില്ല. ഇന്ത്യയാണ് യഥാര്‍ഥ സാഫ് രാജാക്കന്‍മാര്‍. ഇതുവരെയുള്ള കിരീടവിജയങ്ങള്‍ ഇതു തെളിയിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഫൈനലില്‍ നമ്മള്‍ കിരീടം കൈക്കലാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക