|    Mar 26 Sun, 2017 1:11 am
FLASH NEWS

കണക്കുകള്‍ സമര്‍പ്പിക്കാത്ത സംഘടനകള്‍ക്ക് പിഴ

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടു വര്‍ഷം വരവുചെലവ് കണക്കുകള്‍ ബോധിപ്പിക്കാത്ത സര്‍ക്കാരിതര സംഘടനകള്‍ പിഴയൊടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സംഘടന സ്വീകരിച്ച വിദേശ സഹായത്തിന്റെ പത്തു ശതമാനമോ അല്ലെങ്കില്‍ 10 ലക്ഷം രൂപയോ ഏതാണ് കുറഞ്ഞ സംഖ്യ അതാണ് പിഴയായി അടയ്‌ക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 30 ലക്ഷത്തോളം വരുന്ന സംഘടനകളില്‍ 10 ശതമാനം സംഘടനകളാണ് വാര്‍ഷിക വരവുചെലവ് കണക്കുകള്‍ ബോധിപ്പിക്കേണ്ടത്. വാര്‍ഷിക കണക്ക് ബോധിപ്പിക്കാത്തതിന്റെ പേരില്‍ 15,000ത്തോളം സംഘടനകളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഡിസംബര്‍ 31നു മുമ്പാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് വിദേശ സഹായത്തിന്റെ നാലു ശതമാനമോ രണ്ടു ലക്ഷം രൂപയോ ആണ് പിഴ.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക