|    Dec 14 Fri, 2018 4:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കഠ്‌വ: സാക്ഷിയെ പീഡിപ്പിച്ചെന്ന ഹരജി തള്ളി

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ സാക്ഷിയെ പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കഠ്‌വ കേസിലെ പ്രധാന സാക്ഷി താലിബ് ഹുസൈനെ പോലിസ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധു എം എ ഖാനാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ഹരജിക്കാരന്‍ ഹാജരായില്ലെന്ന കാരണത്താലാണ് ഹരജി തള്ളിയത്. ഹരജിയിലെ ആരോപണം ജമ്മുകശ്മീര്‍ പോലിസിന്റെ അഭിഭാഷകന്‍ ശുഐബ് ആലം കോടതിയില്‍ നിഷേധിച്ചു. ഹുസൈന് കേസില്‍ ജാമ്യം നല്‍കിയതിനാല്‍ ഹരജി നിഷ്ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിന്നു പിന്മാറാന്‍ ഖാന്റെ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികരണമറിയിക്കാന്‍ നവംബര്‍ 13ന് ഖാന്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കറുടെ ബെഞ്ച് ഹരജി തള്ളിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss