|    Nov 14 Wed, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കഠ്‌വ: സാക്ഷികള്‍ക്ക് ഭീഷണി: എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം

Published : 10th August 2018 | Posted By: kasim kzm

ജമ്മു: കഠ്‌വ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സാക്ഷികളുടെ പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം.
ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ നിന്നു ഭീഷണിയുള്ളതായി രണ്ടു സാക്ഷികളാണു പരാതിപ്പെട്ടത്. സാക്ഷികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കഠ്‌വ ജില്ലാ പോലിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ മര്‍ദിച്ചതായും കുടുംബാംഗങ്ങളെ അടക്കം ഭീഷണിപ്പെടുത്തിയതായും സാക്ഷികളുടെ പരാതിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss