|    Jun 22 Fri, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കഠ്‌വ സംഭവം: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവച്ചു

Published : 30th April 2018 | Posted By: kasim kzm

ജമ്മു: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവച്ചു. സംസ്ഥാന മന്ത്രിസഭ ഇന്ന് അഴിച്ചുപണിയാനിരിക്കേയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കവീന്ദര്‍ ഗുപ്ത പുതിയ ഉപമുഖ്യമന്ത്രിയാവും. കഠ്‌വ ബലാല്‍സംഗക്കൊലയുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചതിനു പിന്നാലെ പിഡിപി-ബിജെപി മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരോടും രാജിവയ്ക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ക്ക് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതികളെ അനുകൂലിച്ച് റാലിയില്‍ പങ്കെടുത്തതിനാണ് രണ്ടു ബിജെപി മന്ത്രിമാര്‍ക്ക് നേരത്തേ രാജിവയ്‌ക്കേണ്ടി വന്നത്. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് ഭരണമുന്നണി തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss