|    Aug 18 Sat, 2018 2:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കഠ്‌വ: പ്രധാന തെളിവ് അപ്രത്യക്ഷമായി

Published : 18th July 2018 | Posted By: kasim kzm

ശ്രീനഗര്‍: കഠ്‌വ ബലാല്‍സംഗക്കേസിലെ പ്രധാന ഫോറന്‍സിക് തെളിവുകളിലൊന്നായ മുടി ചൊവ്വാഴ്ച കോടതിയിലെത്തിയപ്പോള്‍ അപ്രത്യക്ഷമായി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) നിന്നു നല്‍കിയ മുദ്രവച്ച കവറിലെ മുടിയാണ് കാണാതായത്. ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പത്താന്‍കോട്ടിലെ ജില്ലാ കോടതിയില്‍ ചൊവ്വാഴ്ചയാണ് തെളിവടങ്ങിയ കവര്‍ സമര്‍പ്പിച്ചത്. കൂട്ടബലാല്‍സംഗത്തിന് ഇരയായ അമ്പലത്തില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ച പെണ്‍കുട്ടിയുടെ മുടിയാണിത്. ഇതിന്റെ ഡിഎന്‍എ പരിശോധന എഫ്എസ്എല്ലില്‍ നടത്തിയിരുന്നു. കോടതിയിലെത്തിയ കവര്‍ തുറക്കാന്‍ ജഡ്ജി ഉത്തരവിട്ടപ്പോഴാണ് ഉള്ളിലൊന്നുമില്ലെന്ന് മനസ്സിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss