|    May 25 Fri, 2018 3:13 am
FLASH NEWS
Home   >  National   >  

കഠ്‌വ പെണ്‍കുട്ടിക്ക് താനൊരു മുത്തച്ഛന്‍; മുഖ്യപ്രതി സഞ്ജിറാം സുപ്രിംകോടതിയില്‍

Published : 5th May 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കഠ്‌വ പെണ്‍കുട്ടി തനിക്ക് കൊച്ചുമകളെപ്പോലെയെന്ന് മുഖ്യപ്രതിയായ സഞ്ജിറാം സുപ്രിംകോടതിയില്‍. താന്‍ നിരപരാധിയാണ്. യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി കേസ് സിബിഐക്ക് കൈമാറണമെന്നും സഞ്ജിറാം പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേപരിഗണന തങ്ങള്‍ക്കും നല്‍കണമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാനാവശ്യപ്പെട്ടുള്ള ഹരജിയേയും അദ്ദേഹം എതിര്‍ക്കുന്നു. 221 സാക്ഷികളാണ് കേസിലുള്ളത്. ഇവരെയെല്ലാം 265 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് അവരെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss