|    Nov 17 Sat, 2018 8:02 am
FLASH NEWS
Home   >  Kerala   >  

കഠ്‌വ പീഡനം: പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച യുവഅഭിഭാഷകനെതിരേ കേസ്

Published : 30th June 2018 | Posted By: G.A.G

കഷ്മീര്‍: കഠ്‌വ പീഡനക്കേസിലെ ഇരയ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ത്വാലിബ് ഹുസൈനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലിസ് കേസെടുത്തു. ഭാര്യ നുസ്രത്ത് ബീഗത്തെ ത്വാലിബ് മര്‍ദിക്കുന്നുവെന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷബ്‌നം ഷെയ്ഖ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2015ലാണ് ത്വാലിബ് നുസ്രത്തിനെ വിവാഹം കഴിക്കുന്നത്. 2 കുട്ടികളാണ് ഇവര്‍ക്കുള്ളത്. നുസ്രത്ത് ബീഗവും മക്കളും കുറച്ച് നാളുകളായി ഇവരുടെ പിതാവ് മുഹമ്മദ് ത്വാഹിറിനോടൊപ്പമാണ് താമസം. സ്ത്രീധനത്തിന്റെ പേരില്‍ ത്വാലിബ് ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന അയല്‍വാസികളില്‍ ചിലര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലിസ് നടപടി. നുസ്രത്തിന്റെ മൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്താനാണ് പോലിസ് നീക്കം.തുടര്‍ന്ന് ഗാര്‍ഹിക പീഡനം, സ്ത്രീധനം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി താലിബിനെതിരേ കേസെടുക്കാനാണ് പോലിസ് നീക്കം. നുസ്രത്തിനെ ഭീഷണിപ്പെടുത്തിയതിന് താലിബിന്റെ സഹോദരനെതിരേയും കേസുണ്ട്.
കത്വാ ബലാല്‍സംഗക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് താലിബ് ശ്രദ്ധേയനായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss