കഠ്വ കൊലപാതകംബാലസംഘം പ്രതിഷേധിച്ചു
Published : 17th April 2018 | Posted By: kasim kzm
ബേപ്പൂര്‍: കശ്മീരില്‍ എട്ടു മൃഗീയമായി കൊലചെയ്ത ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലസംഘം ബേപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ബേപ്പൂര്‍ വില്ലേജ് ഓഫിസ് പരിസരത്ത് നടന്നു. 100 ഓളം കുട്ടികള്‍ പങ്കെടുത്തു. ബാലസംഘം ഫറോക്ക് ഏരിയാ സെക്രട്ടരി എ വി അനുഭവ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി ശ്രീലക്ഷ്മി അധ്യക്ഷതവഹിച്ചു. മേഖലാ കണ്‍വീനര്‍ എം ശശിധരന്, എ അവന്തിക, ടി ഉണ്ണികൃഷ്ണന് സംസാരിച്ചു. ബേപ്പൂര്‍ വില്ലേജ് ഓഫിസ് പരിസരത്ത് നിന്നുമാരംഭിച്ച പ്രകടനം ബിസി റോഡ്, നടുവട്ടം, മാഹി, എന്നീ സ്ഥലങ്ങളിലൂടെ ബേപ്പൂര്‍ ഹൈസ്കൂള്‍ പരിസരത്ത് സമാപിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.