|    Nov 20 Tue, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കഠ്‌വ കേസ്: ഏതു നിമിഷവും കൊല്ലപ്പെടാമെന്ന് അഡ്വ. ദീപികാ സിങ്

Published : 5th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാല്‍സംഗക്കേസില്‍ പെണ്‍കുട്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക ദീപികാ സിങ് രജാവത്തിനും കുടുംബത്തിനും ജീവനു ഭീഷണി. വീട്ടിലേക്കു വരുന്ന ഓരോതവണയും രണ്ടിലധികം പ്രാവശ്യം വീടിന്റെ ഗേറ്റും പരിസരവും താന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കറിയാം ഏതുനിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്. ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണെന്നും ദീപികാ സിങ് രജാവത്ത് പറഞ്ഞു.
ഇപ്പോള്‍ ദീപികയ്ക്കു മാത്രമല്ല, അവരുടെ പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനും ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
പെണ്‍മക്കളെ ബലാല്‍സംഗം ചെയ്യുമെന്നാണു ഭീഷണി. കേസില്‍ ഹാജരായ അന്നുമുതല്‍ ഇത്തരത്തില്‍ ഭീഷണിസന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുടെ അനുയായികളാണ് ഇതിനു പിന്നില്‍. കേസില്‍ ഹാജരാവാന്‍ തുടങ്ങിയ അന്നുമുതല്‍ തനിക്കെതിരേ അപകീര്‍ത്തി വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. വീടിനടുത്തു മയക്കുമരുന്നു കൊണ്ടുവച്ച് കേസില്‍ കുടുക്കാനുള്ള ശ്രമവും ഉണ്ടായെന്ന് ദീപികാ സിങ് മാധ്യമങ്ങളോടു പറഞ്ഞതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss