|    Nov 17 Sat, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കഠ്‌വ കേസ്പ്രതി മീറത്തില്‍ ഉണ്ടായിരുന്നില്ലെന്നതിന് ശാസ്ത്രീയ തെളിവ്

Published : 6th August 2018 | Posted By: kasim kzm

ജമ്മു: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി വിശാല്‍ ജംഗോത്ര കുറ്റകൃത്യം നടക്കുന്ന സമയത്ത് മീറത്തിലായിരുന്നെന്ന വാദത്തെ ഖണ്ഡിച്ച് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉത്തര്‍പ്രദേശിലെ മീറത്തില്‍ കാര്‍ഷിക പഠനത്തില്‍ ബിരുദ വിദ്യാര്‍ഥിയായ വിശാലിനെതിരേ പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി ബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ വിശാലിന്റെ അച്ഛന്‍ സാഞ്ചിറാം, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത ബന്ധു, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് ഖജൂരിയ എന്നിവര്‍ക്കെതിരേയും സമാന വകുപ്പുകള്‍ കോടതി ചുമത്തിയിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയം താന്‍ മീറത്തിലാണെന്ന് തെളിയിക്കാന്‍ വിശാല്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ചുവെന്നും രേഖകളില്‍ കൃത്രിമത്വം കാണിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
വിശാലിന്റേതെന്ന പേരില്‍ പ്രതിഭാഗം സമര്‍പ്പിച്ച ഉത്തരക്കടലാസും ഹാജര്‍ പട്ടികയുമാണു ശാസ്ത്രീയ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് ഉപയോഗിച്ചത്. ഇതിനായി കൈയെഴുത്ത് വിശകലന വിദഗ്ധരുടെ സഹായവും തേടിയിരുന്നു. ജനുവരി 12നും 15നുമിടയിലുള്ള ഹാജര്‍ പട്ടികയില്‍ വിശാലിന്റേതെന്ന പേരില്‍ രേഖപ്പെടുത്തിയ ഒപ്പില്‍ കൃത്രിമത്വം നടന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. സുപ്രിംകോടതി മേല്‍നോട്ടത്തില്‍ പത്താന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയിലാണു കേസിന്റെ വിചാരണ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss