|    Oct 17 Wed, 2018 2:02 am
FLASH NEWS

കഠ്‌വ കൂട്ട ബലാല്‍സംഗം: ഹര്‍ത്താലിനു ജില്ലയില്‍ സമ്മിശ്ര പ്രതികരണം; തീരദേശത്തു പലയിടങ്ങളിലും പിന്തുണ

Published : 17th April 2018 | Posted By: kasim kzm

തൃശൂര്‍: ജമ്മുവില്‍ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ആഹാന്വം ചെയ്ത ഹര്‍ത്താലിന് ജില്ലയില്‍ സമ്മിശ്ര പ്രതികരണം. കത്‌വയില്‍ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത ഹര്‍ത്താലും പ്രകടനവും നടന്നു.ചേലക്കര, പഴയന്നൂര്‍, കൈപ്പമംഗലം, ചളിങ്ങാട്, മൂന്നുപീടിക എന്നിവിടങ്ങളിലാണ് പ്രകടനങ്ങള്‍ നടന്നത്. തിരുവില്വമലയിലും, പഴയന്നൂരിലും ബസുകള്‍ തടഞ്ഞു. മൂന്ന് പീടികയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും വാടസ്ആപ്പിലും ഫെയ്‌സ് ബുക്കിലും സന്ദേശം ഉണ്ടായിരുന്നു.
ചാവക്കാട്: ജമ്മുവില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് തീരദേശ മേഖലയില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടന്നു. ഓട്ടോറിക്ഷകള്‍ ഓടിയില്ല. കടപ്പുറം അഞ്ചങ്ങാടി, അഞ്ചങ്ങാടി വളവ്. ഒരുമനയൂര്‍ മൂന്നാംകല്ല് മേഖലകളിലെ ഓട്ടോറിക്ഷ പാര്‍ക്കുകളിലെ െ്രെഡവര്‍മാര്‍ ഹര്‍ത്താലില്‍ പങ്കാളികളായി.
അതേസമയം ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം കടപ്പുറം അഞ്ചങ്ങാടിയില്‍ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഞ്ചങ്ങാടി വളവില്‍ നിന്നും ആരംഭിച്ച പ്രകടനം അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍, സെക്രട്ടറി സക്കീര്‍ഹുസൈന്‍, ട്രഷറര്‍ പി എം അയ്യൂബ്, അന്‍വര്‍ സാദിഖ്, ഇബ്രാഹിം പുളിക്കല്‍ നേതൃത്വം നല്‍കി. ഒരുമനയൂര്‍ മൂന്നാംകല്ലില്‍ രാഷ്ട്രീയ പാര്‍ട്ടികളും ആക്‌സിഡന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഒരുമ ഒരുമനയൂര്‍, യുവജന കലാവേദി, എംസിസി, റഫ് റൈഡേഴ്‌സ് തുടങ്ങിയ സംഘടനകളും സംയുക്തമായി റാലി നടത്തി. പഞ്ചായത്ത് മെംബര്‍മാരായ പി പി മൊയ്‌നുദ്ദീന്‍, ഹംസക്കുട്ടി, തെക്കേത്തലക്കല്‍ മഹല്ല് സെക്രട്ടറി പി എം താഹിര്‍, സുബൈര്‍ ദുല്‍ഹന്‍, മുഹാസില്‍ മുബാറക്, ആഷിഫ്, ഫിറോസ്, തല്‍ഹത്ത്, ശഹീന്‍, റിസ്‌വാന്‍, മുബാറക് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍ കരീം, മന്ദലംകുന്ന് മുഹമ്മദുണ്ണി, വി കെ മുഹമ്മദ്, പി എം മുജീബ്, വി കെ യൂസഫ്, ജലീല്‍ വലിയകത്ത്, ലത്തീഫ് ഹാജി, നൗഷാദ് തെരുവത്ത്, ഫൈസല്‍ കാനാംപുള്ളി, ഷരീഫ് ചാവക്കാട്, ഹനീഫ് ചാവക്കാട്, അലി അകലാട്, ആര്‍ കെ ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. യോഗം യുഡിഎഫ് കണ്‍വീനര്‍ കെ നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. പി വി ബദറുദ്ദീന്‍, ആര്‍ കെ നൗഷാദ്, കെ വി സത്താര്‍, എം എസ് ശിവദാസ്, എം ബി സുധീര്‍, സി ബക്കര്‍, അനീഷ് പാലയൂര്‍, പി വി പീറ്റര്‍, വര്‍ഗീസ് പനക്കല്‍, കെ വി യൂസഫ് അലി, പി വി മനാഫ്, ജോസഫ് പനക്കല്‍, കെ ബി വിജു, പി കെ കബീര്‍, കെ എസ് സന്ദീപ്, വി ബി അഷറഫ് സംസാരിച്ചു.
എന്റെ തെരുവ്,
എന്റെ പ്രതിഷേധം;
പ്രതിഷേധ
സായാഹ്നം
തൃശൂര്‍: ആസിഫക്കെതിരായ വംശീയ അക്രമണത്തിലും കൂട്ടബലാല്‍സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചും കുറ്റവാളികളെ ശിക്ഷിക്കാനും ഹിന്ദത്വ വര്‍ഗ്ഗീയ ഫാഷിസത്തെ ചെറുക്കാനുമാവശ്യപ്പെട്ടും തൃശൂര്‍ തെക്കെഗോപുരനടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം നടന്നു. അഖിലേന്ത്യാതലത്തില്‍ നടന്ന എന്റെ തെരുവ്, എന്റെ പ്രതിഷേധം എന്ന പരിപാടിയുടെ ഭാഗമായാണ് തൃശൂരിലും പരിപാടി സംഘടിപ്പിച്ചത്. ആസഫ പെണ്‍കുട്ടിയും മുസ്ലിമും ഗോത്രവിഭാഗവിം കാശ്മീരിയുമായതിനാലാണ് നിഷ്ഠൂരമായ രീതിയില്‍ അക്രമിക്കപ്പെട്ടതെന്ന് മനുഷ്യാവകാശ കൂട്ടായ്മ ചൂണ്ടികാട്ടി.  കെ രാജന്‍ എം എല്‍ എ, സൈമണ്‍ ബ്രിട്ടോ, സംവിധായകരായ പ്രിയനന്ദന്‍, മണിലാല്‍, നടന്‍ ഇര്‍ഷാദ്, എഴുത്തുകാരായ പി എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, ഐ ഷണ്‍മുഖദാസ്, പിയുസിഎല്‍ ജില്ലാ പ്രസിഡന്റ ്ടി കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു. ടി എന്‍ പ്രസന്നകുമാര്‍, ശരത് ചേലൂര്‍, ഉമ കെ പി, അഡ്വ കുക്കു പരമേശ്വരന്‍, ഹരി വിസ്മയ, ലെസ്ലി അഗസ്റ്റിന്‍, ഹസീന, കെ ശിവരാമന്‍, സുഹൈബ് എന്‍ എം, ഐ ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിമന്‍സ് ഫ്രണ്ട്
പ്രകടനം നടത്തി
കൊടുങ്ങല്ലൂര്‍: നാഷണല്‍ വിമന്‍സ് ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസിഫ ബാനുവിന്റെ ഹീന വധത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കൊടുങ്ങല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ്-ബിജെപി പൈശാചികതക്കെതിരേ പെണ്‍ പ്രതിഷേധം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകള്‍ തെരുവിലിറങ്ങിയത്. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ ഫാഷിസം നേരിടാന്‍ തെരുവുകള്‍ കീഴടക്കാന്‍ ഇന്ത്യന്‍ യുവത തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ ആഹാന്വം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുബൈദ നേതൃത്വം നല്‍കി. സംസ്ഥാന ഭാരവാഹികളായ ഷീബ സഗീര്‍, റഹീമ, റസീന, ഡിവിഷന്‍ പ്രസിഡന്റ് ഹസീന സംസാരിച്ചു.
സംഘപരിവാര
ഭീകരതയ്‌ക്കെതിരേ പെരുമ്പിലാവില്‍
യുവജന പ്രതിഷേധം
പെരുമ്പിലാവ്: സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരേ പെരുമ്പിലാവില്‍ യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.
ജസ്റ്റിസ് ഫോര്‍ ആസിയ എന്ന മുദ്രാവാക്യ മുയര്‍ത്തി നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു. പ്രകടനത്തിന് റാഫി താഴത്തേതില്‍, ഗസ്സാലി പെരുമ്പിലാവ്, നൗഷാദ് പെരുമ്പിലാവ്, ഷെഫീര്‍ അക്കിക്കാവ്, സാലു അക്കിക്കാവ്, റിഷാദ്, ഷെരൂബ്, ആശിക്, ആരിഫ്, അബി, റിസ്‌വാന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss