|    Oct 18 Wed, 2017 1:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഠിനംകുളം കായലില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം

Published : 18th July 2016 | Posted By: SMR

കഴക്കൂട്ടം: കഠിനംകുളം കായലില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം. രണ്ടുപേരെ കാണാതായി. അഞ്ചുതെങ്ങ് കൊച്ചുപള്ളിക്ക് സമീപം തൈവിളാകം സ്വദേശികളായ ഫത്കത്ത് (55), ആന്റണി (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ താഴംപള്ളി സ്വദേശികളായ ലോറന്‍സ് (46), വിന്‍സെന്റ് (40) എന്നിവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 4.30ഓടെ പെരുമാതുറ മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖത്താണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘം എന്‍ജിന്‍ വള്ളത്തില്‍ തുറമുഖ കവാടം കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
ഈസമയം, നിസ്സാര പരിക്കേറ്റ് കടലില്‍പ്പെട്ട ലോറന്‍സ് ഇയാളെയും കൊണ്ട് സാഹസികമായി നീന്തിയെങ്കിലും കരയ്‌ക്കെത്തുമ്പോഴേക്കും ഫത്കത്ത് മരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും കടലില്‍ നടത്തിയ തിരച്ചിലിലാണ് പുലിമുട്ടില്‍ കുരുങ്ങിയ ആന്റണിയെ കണ്ടെത്താനായത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച ആന്റണി അവിവാഹിതനാണ്. സുപ്രയാറാണ് പിതാവ്. മാതാവ് ലോറന്‍സിയ. ഡോളിയാണ് ഫത്കത്തിന്റെ ഭാര്യ. മേരി ലിസി, ജോബോയ്, നിര്‍മല എന്നിവര്‍ മക്കളാണ്. പുലിമുട്ട് നിര്‍മാണത്തിലുള്ള അശാസ്ത്രീയതയാണ് അപകടത്തിന് പിന്നിലെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ പെരുമാതുറ മുതലപ്പൊഴി പാലത്തിന്റെ പ്രധാന റോഡില്‍ വള്ളം കയറ്റിവച്ച് ഉപരോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക