|    May 21 Mon, 2018 3:15 am
FLASH NEWS

കട കുത്തി തുറന്ന് സിഗററ്റും ബീഡിയും കവര്‍ന്ന യുവാക്കള്‍ പിടിയില്‍

Published : 12th December 2017 | Posted By: kasim kzm

ശാസ്താംകോട്ട: കടയുടെ ഷട്ടര്‍ കുത്തിതുറന്ന് സിഗററ്റും ബീഡിയും കവര്‍ന്ന് കാറില്‍ കടത്തുകയായിരുന്ന കടയിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടു പേരെ പോലിസ് പിടികൂടി. തേവലക്കര അരിനല്ലൂര്‍ പരിശ്ശിവിള വീട്ടില്‍ പ്രിന്‍സ് (19), പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം മേലേ വീട്ടില്‍ ബിനോയ് ജോണ്‍സണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട സിഐ വിഎസ് പ്രശാന്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പട്ടകടവ് ഭാഗത്തു വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ എസ്‌ഐ ആര്‍ രാജീവ്, എഎസ്‌ഐ രമേശ്, സിപിഒ അലക്‌സ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് യുവാക്കളെ പിടികൂടിയത്.പന്‍മന പുത്തന്‍ചന്ത ജങ്ഷനിലുള്ള അബ്ദുള്‍ ഖരീമിന്റെ ഉടമസ്ഥതയിലുള്ള നിലുവീട്ടില്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് യുവാക്കള്‍ സിഗററ്റും ബീഡിയും മറ്റും കവര്‍ന്നത്. ഈ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്നു പ്രിന്‍സ്.കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ കടയുടെ മുകള്‍ ഭാഗത്തെ ഷട്ടര്‍ തുറന്ന് അതിക്രമിച്ച് കടന്നായിരുന്നു മോഷണം. ഇവിടെ നിന്നും കവര്‍ന്ന ഇരുപത് പായ്ക്കറ്റ് ആപ്പിള്‍ റോസ് ഇയര്‍ബഡ്‌സ്, 19 ബണ്ടില്‍ മിനിക്കുട്ടി ബീഡി, ചാര്‍മിനാര്‍ സിഗററ്റ്, സ്വിസര്‍ ഫില്‍ട്ടര്‍ സിഗററ്റും വില്‍സും, ഗോള്‍ഡ് ഫ്‌ളേക്ക് സിഗററ്റ് എന്നിവ രണ്ട് ചാക്കുകളിലാക്കി കാറില്‍ വരവേയാണ് പോലിസ് പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss