|    Jul 18 Wed, 2018 12:29 pm
FLASH NEWS

കട കുത്തിത്തുറന്ന് ജാതിക്കപത്രിയും ജാതി പരിപ്പും മോഷ്ടിച്ചു

Published : 15th September 2017 | Posted By: fsq

 

അങ്കമാലി: കുറുമശേരിയില്‍ കഴിഞ്ഞ രാത്രിയിലും മോഷണം. മലഞ്ചരക്ക് കട കുത്തിത്തുറന്ന് ജാതിക്കപത്രിയും ജാതി പരിപ്പും മോഷ്ടിച്ചു. തിരുവോണത്തിന് കുറുമശേരിയിലെ നാല് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് വ്യാപാരികള്‍ ചെങ്ങമനാട് പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് നൈറ്റ് പട്രോളിങ് ഊര്‍ജിതമാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് വീണ്ടും മോഷണം നടന്നത്. കുറുമശേരിയില്‍ സിസി ടിവി കാമറ സ്ഥാപിക്കണമെന്ന് വ്യാപാരികള്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സിഡി ആന്റു, സെക്രട്ടറി പി വി സജു എന്നിവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss