|    Feb 22 Thu, 2018 6:19 pm
FLASH NEWS

കട ഉടമകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

Published : 21st January 2017 | Posted By: fsq

 

പത്തനംതിട്ട: കാര്‍ഡ് ഉടമകള്‍ വാങ്ങുന്ന റേഷന്റെ അളവനുസരിച്ച് വേതനവും കമ്മീഷനും നിശ്ചയിച്ചാല്‍ കട ഉടമകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍. 350 റേഷന്‍ കാര്‍ഡുള്ള കട ഉടമയ്ക്ക് 22000 രൂപ ലഭിക്കുമ്പോള്‍ 2200 കാര്‍ഡുള്ള ലൈസന്‍സിക്ക് 111000 രൂപ ലഭിക്കും. ഇത് അംഗീകരിക്കാന്‍ കഴിയില്ല. 350 വരെ കാര്‍ഡുള്ള 2720 റേഷന്‍ കടകളും, 500 വരെ 4021 ഉം, 600 വരെ 2406 ഉം, 750 വരെ 2530 ഉം, 950 വരെ 1736 ഉം, 1400 വരെ 929 ഉം, 2100 വരെ 77 ഉം ഉള്‍പ്പെടെ 14419 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വല്‍ക്കരണം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ വ്യാപാരിക്ക് മാസവേതനവും, കട വാടകയും നല്‍കുവാന്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കണം. നിലവിലുള്ള കമ്മീഷന്‍ വ്യവസ്ഥ മതിയെന്ന ഉദ്യോഗസ്ഥ നിര്‍ദേശം അംഗീകരിച്ച്  മാസ വേതനം അട്ടിമറിച്ചാല്‍ ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ വിതരണം സ്തംഭിപ്പിച്ച്, രാജിയോടൊപ്പം ലൈസന്‍സും തിരിച്ചേല്‍പ്പിക്കും. കമ്മീഷന്‍ വ്യവസ്ഥ തുടര്‍ന്നാല്‍ നിലവിലുള്ള മാസപ്പടിയും, ഭക്ഷ്യധാന്യ കരിഞ്ചന്തയും തുടരാമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇത് അംഗീകരിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ല. കരിഞ്ചന്തയും മാസപ്പടിയും അവസാനിപ്പിച്ച് റേഷന്‍ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നതാണ് സംഘടനയുടെയും, ഭക്ഷ്യമന്ത്രിയുടെയും ലക്ഷ്യം. അമ്പലപ്പുഴ താലൂക്കിലെ 107 റേഷന്‍ വ്യാപാരികള്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കുന്നതിനുവേണ്ടി ധൃതിപിടിച്ച് കരിഞ്ചന്ത മാഫിയായെ സഹായിക്കുന്ന ഒരു വിഭാഗം റേഷന്‍ വ്യാപാരികളെ മാത്രം വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ ബുധനാഴ്ച തിരുവന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ വ്യവസ്ഥ തുടരണമെന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയും, വേതനം വേണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം റേഷന്‍ വ്യാപാരികളും ഉറച്ചു നിന്നതോടെ വേതനം നല്‍കുന്നതു സംബന്ധിച്ച് തീരുമാനമായില്ല, ഇരുവരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ യോഗം തീരുമാനിച്ചു. അടുത്ത മന്ത്രിസഭായോഗത്തില്‍ ഈ വിഷയം പരിഗണിക്കും. ഏതു റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം ഒരുക്കണമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റുമാരായ എ ആര്‍ ബാലന്‍, അടൂര്‍ ഗോപാലന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss