|    Oct 24 Tue, 2017 3:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കട്ടില്‍സഭയ്‌ക്കെത്തിയവര്‍ കട്ടിലുകളുമായി കടന്നു

Published : 7th September 2016 | Posted By: SMR

ലഖ്‌നോ: നരേന്ദ്ര മോദിയുടെ ചായ്‌പെ ചര്‍ച്ചയുടെ ചുവട് പിടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ കട്ടില്‍ സഭയില്‍ പങ്കെടുത്തവര്‍ കട്ടിലുമായി കടന്നു. അടുത്ത വര്‍ഷം നടത്തുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ മുന്നോടിയായിട്ടായിരുന്നു കട്ടില്‍ സഭ.
രാഹുല്‍ഗാന്ധി നടത്തുന്ന ഡിയോറിയ-ഡല്‍ഹി യാത്രയുടെ ഭാഗമായാണ് രുദ്രാപൂര്‍ ഇന്റര്‍കോളജ് മൈതാനത്ത് ആയിരത്തോളം ചൂടി കട്ടില്‍ നിരത്തി ‘കട്ടില്‍ സഭ’ സംഘടിപ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ സഭയില്‍ പങ്കെടുക്കാനെത്തിയവര്‍ കട്ടിലുകളുമെടുത്ത് സ്ഥലം വിടുകയായിരുന്നു.
തലച്ചുമടായും സൈക്കിളിലും മോട്ടോര്‍ ബൈക്കിലും കയറ്റിയുമാണ് ജനങ്ങള്‍ കട്ടില്‍ കൊണ്ടുപോയത്. കോണ്‍ഗ്രസ്സിലെ പ്രാദേശിക നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അവരെ ഉന്തിമാറ്റിയാണ് കട്ടിലുകള്‍ കൈക്കലാക്കിയത്.
രുദ്രാപൂരിലെ കോണ്‍ഗ്രസ് എംഎല്‍എ അഖിലേഷ് പ്രതാപ് സിങാണ് പുതിയ കട്ടിലുകള്‍ ഏര്‍പ്പാടാക്കിയിരുന്നത്. സംസ്ഥാനത്തെ 233 അസംബ്ലി നിയോജക മണ്ഡലങ്ങളിലായി 2500 കിലോമീറ്റര്‍ നടത്തുന്ന രാഹുലിന്റെ യാത്രയില്‍ നൂറോളം കട്ടില്‍ സഭകള്‍ നടത്താനാണ് പദ്ധതിയിട്ടിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക