|    Jun 29 Thu, 2017 5:44 am
FLASH NEWS

കട്ടിപ്പാറയില്‍ തെരുവുനായ ആക്രമണം: നിര്‍മാണത്തൊഴിലാളിക്കു പരിക്ക്

Published : 6th November 2016 | Posted By: SMR

താമരശ്ശേരി: കട്ടിപ്പാറയില്‍ തെരുവുനായ ആക്രമത്തില്‍ നിര്‍മാണ തൊഴിലാളിക്ക് പരിക്ക്. കട്ടിപ്പാറ ചെമ്പ്രകുണ്ട് പി വി രാജു(40)വിനെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. രാവിലെ ഏഴുമണിയോടെയാണ് നായകളുടെ അക്രമം. ജോലിക്ക് പോവുകയായിരുന്ന രാജുവിനെ തുവ്വകടവില്‍ വച്ച് അഞ്ചോളം വരുന്ന നായകള്‍ കൂട്ടമായാണ് ആക്രമിച്ചത്. ആക്രമണത്തിനിടയില്‍ ബൈക്കില്‍ നിന്നും ഇയാള്‍ റോഡില്‍ വീണു. ബഹളം കേട്ടു സമീപവാസികള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിപ്പാറയിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭയപ്പാടിലാണ്. രാജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക