|    May 25 Thu, 2017 5:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കട്ടപ്പന സ്വദേശി ദുബൈയില്‍ അപകടത്തില്‍ മരിച്ചു

Published : 26th July 2016 | Posted By: sdq
Death-Roy Thomas

റോയ് തോമസ്

ദുബൈ: ഇടുക്കി കട്ടപ്പന സ്വദേശി കണിയാരകത്ത് വീട്ടില്‍ റോയ് തോമസ് (46) ബര്‍ദുബൈയില്‍ അപകടത്തില്‍ മരിച്ചു. കമ്മഡോര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാന്‍ ആയിരുന്ന റോയ് തോമസ് വര്‍ക് സൈറ്റിലുണ്ടായ അപകടത്തിലാണ് മരിച്ചത്. വീതി കുറഞ്ഞ ഇടറോഡിലൂടെ ഷവല്‍ വന്നപ്പോള്‍ സൈഡ് കൊടുത്ത്, മണ്ണ് കൂടിക്കിടന്ന സ്ഥലത്ത് കയറി നിന്നതായിരുന്നു. ചവിട്ടി നിന്നതിനടിയിലുണ്ടായിരുന്ന പ്‌ളാസ്റ്റിക് ഷീറ്റ് തെന്നി പൊടുന്നനെ ഷവലിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30നായിരുന്നു അപകടം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നേരത്തെ യുഎഇയില്‍ ജോലി ചെയ്തിരുന്ന റോയ്, ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയിട്ട് പത്ത് വര്‍ഷത്തിലധികമായി. തോമസ്-അന്നക്കുട്ടി തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ആശാ റോയ്. മക്കള്‍: ഗ്രിഗോറി റോയ്, സര്‍ഗ റോയ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day