|    Aug 18 Fri, 2017 12:41 pm
FLASH NEWS

കട്ടപ്പന സഹകരണ ആശുപത്രി നാടിനു സമര്‍പ്പിച്ചു

Published : 13th August 2017 | Posted By: fsq

 

കട്ടപ്പന: കുറഞ്ഞ ചിലവില്‍ വിദഗ്ധ ചികിത്സ ഹൈറേഞ്ച് ജനതയ്ക്കാകെ വാഗ്ദാനം നല്‍കി കട്ടപ്പന സഹകരണ ആശുപത്രി നടിന് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട്  സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ത്യമാക്കിയത് നാടിന്റെയാകെ പിന്തുണയോടെയാണ്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗവിഭാഗം, പീഡിയാട്രിക്, ദന്തല്‍, ഗൈനക്കോളജി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ആന്‍ഡ് ട്രോമാകെയര്‍ എന്നീവിഭാഗങ്ങളും കമ്പ്യൂട്ടറൈസ്ഡ് ലാബോര്‍ട്ടറി, ഡിജിറ്റല്‍ എക്‌റെ, അസ്ട്രസൗണ്ട് സ്‌കാനിങ്, ഫിസിയോതെറാപ്പി, ഫാര്‍മസി, ആരോഗ്യഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ, ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നീ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ആശുപത്രിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി  നിര്‍വഹിച്ചു.  സഹകരണ ആശുപത്രി സ്ഥാപക ചെയര്‍മാന്‍ സി വി വര്‍ഗീസ് അധ്യക്ഷനായി. അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്ബി വൈ പദ്ധതിയുടെ ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എസ്. ലളിതാംബിക ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ദന്താശുപത്രി കെ കെ ജയചന്ദ്രന്‍ എക്‌സ് എംഎല്‍എയും ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം ഇ എം ആഗസ്തി എക്‌സ് എം എല്‍എയും കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പി എന്‍ വിജയനും നിര്‍വഹിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി,ജോയി വെട്ടിക്കുഴി, സി കെ മോഹനന്‍, ലീലാമ്മ ഗോപിനാഥ്, മനോജ് എം തോമസ്, റോമിയോ സെബാസ്റ്റ്യന്‍,വി ആര്‍ സജി, കെ പി ഹസന്‍, എ ആര്‍ രാജേഷ്, സി വി ശശിധരന്‍, പി സി സുകുമാരന്‍, വി ആര്‍ ശശി,  പി കെ ഗോപി, ഷൈന്‍ ജോസഫ്,  ടിജി എം രാജു, എസ് ഷേര്‍ളി, അഡ്വ. എം കെ തോമസ്, സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക