|    Jan 24 Tue, 2017 4:43 am

കട്ടപ്പന ഗവ. കോളജില്‍ റാഗിങ്; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: കട്ടപ്പന കോളജില്‍ വിദ്യാര്‍ഥിയെ റാഗ് ചെയത സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മര്‍ദ്ദനമേറ്റ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി വിഷ്ണു പ്രസാദ് (19) കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഒരു മാസമായി വിഷ്ണുപ്രസാദിനെ കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ദിവസങ്ങളായി ഉറങ്ങാന്‍ അനുവദിക്കാറില്ലായിരുന്നു. നിലത്തിട്ട് ഉരുട്ടിയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അക്രമിച്ചും ബലമായി പുക വലിക്കാന്‍ നിര്‍ബന്ധിച്ചുമായിരുന്നു പീഡനം.കഴിഞ്ഞ ഞായറാഴ്ച രാത്രി ഹോസ്റ്റലിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പഠിച്ചുകൊണ്ടിരുന്ന വിഷ്ണുപ്രസാദിനോട് സിപിഎമ്മിന്റെ ചരിത്രം വായിക്കാന്‍ ആവശ്യപ്പെട്ടു. രാത്രി 11നു ഇവരുടെ ശല്യം സഹിക്കാനാവാതെ വിഷ്ണു ഇറങ്ങിയോടി കോളജിലെ അധ്യാപകര്‍ താമസിക്കുന്നയിടത്ത് അഭയംതേടി. അധ്യാപകരാണ് പിന്നീട് വിഷ്ണുവിനെ തിരികെ ഹോസ്റ്റലിലെത്തിച്ചത്. പിന്നീട് സഹപാഠികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നും സ്വഭാവദൂഷ്യത്തിനു പുറത്താക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങിനു നേതൃത്വം നല്‍കിയതെന്നു വിഷ്ണു കട്ടപ്പന പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എംജി യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ഗവര്‍ണര്‍, കലകടര്‍ എന്നിവര്‍ക്കും ഇന്നലെ വിഷ്ണു പരാതി നല്‍കി. കട്ടപ്പന ഗവ. കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോളജിലെ നൃപന്‍, ഷെഫീഖ്, ഡൈജോ, ജെന്‍സണ്‍, ജിഷ്ണു, സോബിന്‍ എന്നിവര്‍ക്കെതിരേ കട്ടപ്പന പോലിസ് കേസെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് കട്ടപ്പന പോലിസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപി ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തു. കട്ടപ്പന ഗവ കോളജിലേയ്ക്കു ഇന്നു രാവിലെ 10നു എബിവിപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക