|    May 28 Sun, 2017 8:35 pm
FLASH NEWS

കട്ടപ്പന അപകടം; അഞ്ചുപേരുടെജീവന്‍ ഇനിയുംതുടിക്കും

Published : 8th October 2016 | Posted By: Abbasali tf

കട്ടപ്പന: പുഷ്പഗിരിയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും ജീവനുകള്‍ അവരുടെ കണ്ണുകളിലൂടെ ഇനിയും തുടിക്കും. മരിച്ചവരുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനാല്‍ സമ്മതപത്രം ഇന്നലെ രാത്രി തന്നെ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങളില്‍ നി ന്ന് കണ്ണുകള്‍ നീക്കം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. ദു:ഖത്തിന്റെ വേദനയില്‍ നീറുമ്പോഴും അവയവദാനത്തിനു സമ്മതം നല്‍കിയ വീട്ടുകാര്‍ മഹോത്തര മാതൃകയായി. ഉറ്റവര്‍ അകാലത്തില്‍ ആകസ്മികമായി വിടപറഞ്ഞെങ്കിലും അവരുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് കാഴ്ചയേകാന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയായിരുന്നു. മരിച്ച അച്ചാമ്മ, ഷാജു, ജയ്‌നമ്മ, ഇവാന്‍, ടിജോ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്ുമോര്‍ട്ടം നടത്തിയശേഷം വീട്ടുകാര്‍ക്ക് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day