|    May 24 Thu, 2018 11:54 am

കട്ടപ്പനയില്‍ നിന്ന് കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസുകള്‍ തുടങ്ങി

Published : 30th June 2017 | Posted By: fsq

 

കട്ടപ്പന: പുതുതായി അനുവദിച്ച കട്ടപ്പന-തിരുവനന്തപുരം കെഎസ്ആര്‍ടിസി മിന്നല്‍ സ ര്‍വീസുകള്‍ തുടങ്ങി. ജില്ലയില്‍ നിന്നും മൂന്ന് സര്‍വീസുകളാണ് തുടങ്ങുന്നത്. കട്ടപ്പന-തിരുവനന്തപുരം, മുന്നാര്‍-തിരുവനന്തപുരം, കുമളി -പാലക്കാട്. എന്നിവയാണവ. കട്ടപ്പനയില്‍ നിന്നും രാത്രി 10.30ന് ആരംഭിച്ച് പുലര്‍ച്ചെ 4.45 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സര്‍വീസിന്. ചെറുതോണി, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പ് ഉള്ളത്. കട്ടപ്പന പുതിയ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന സര്‍വീസ് ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ എസ് കെ സുരേഷ്‌കുമാര്‍ അധ്യക്ഷനായി. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ അനില്‍ കുവപ്ലാക്കല്‍, ജോയി പെരുന്നോലി, കെ പി സുമോദ്, ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ വാസു,  സി ആര്‍ മുരളി,എടിഒ കെ ജെ സുനില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss