|    Jul 22 Sun, 2018 4:30 pm
FLASH NEWS

കട്ടപ്പനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Published : 22nd September 2017 | Posted By: fsq

 

കട്ടപ്പന: കട്ടപ്പന നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരില്‍ പത്തോളം പേര്‍ക്കു ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ അഞ്ചുപേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൂടാതെ നഗരത്തിന്റെ സമീപമേഖലകളിലും രോഗം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി നിരവധിപേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണവുമായി ചികില്‍സ തേടുന്നത്. ആഴ്ചകളായി നഗരസഭാ മേഖലയില്‍ കൊതുകിന്റെ സാന്ദ്രത വര്‍ധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളുടെ മുകള്‍നിലയിലും വില്‍പനയ്ക്കു വച്ചിരിക്കുന്ന പാത്രങ്ങളിലും സാനിട്ടറി ഉല്‍പന്നങ്ങളിലും ജലസംഭരണ ടാങ്കുകളിലുമെല്ലാം മഴവെള്ളം കെട്ടിക്കിടന്നാണു കൊതുകുകള്‍ പെരുകിയതെന്നാണു നിഗമനം. ടൗണ്‍ പ്രദേശത്തു പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു കൊതുകുനശീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വെള്ളം കെട്ടിക്കിടന്നു കൊതുകു വളരുന്ന സ്ഥലങ്ങളില്‍ സ്‌പ്രേയിങ്, ദിവസേനയുള്ള ഫോഗിങ് തുടങ്ങിയവ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ്, പൊതുമരാമത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ എമിലി ചാക്കോ, കൗണ്‍സിലര്‍മാരായ സി കെ മോഹനന്‍, എംസി ബിജു, ബെന്നി കുര്യന്‍, ടിജി എം രാജു, റെജി കൊട്ടയ്ക്കാട്ട്, എത്സമ്മ കലയത്തിനാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെജോ മഹേഷ്, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ജെ മണിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം ഫ്രാന്‍സിസ്, നഗരസഭാ ആരോഗ്യവിഭാഗം ജെഎച്ച്‌ഐമാര്‍, പൊതുജനാരോഗ്യവിഭാഗം ജെഎച്ച്‌ഐ, ജെപിഎച്ച്എന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss