|    Feb 28 Tue, 2017 9:07 am
FLASH NEWS

കട്ജുവിനെ സന്ദര്‍ശിച്ചത് വ്യക്തിപരം: ബി സന്ധ്യ

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ താന്‍ സന്ദര്‍ശിച്ചത് വ്യക്തിപരമായി മാത്രമാണെന്നും അത് സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നും എഡിജിപി ബി സന്ധ്യ. സൗമ്യ കേസില്‍ വിചാരണക്കോടതിയില്‍ വിധി പ്രസ്താവിച്ച ജഡ്ജി കെ രവീന്ദ്ര ബാബുവും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് കട്ജുവിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തിനെതിരേ എ ജി സുധാകരപ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് സന്ധ്യ വിശദീകരണവുമായി എത്തിയത്.
സൗമ്യ വധക്കേസില്‍ സുപ്രിംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ അറിയിക്കാതെയായിരുന്നു ഒരുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ സന്ധ്യ സഹായം അഭ്യര്‍ഥിച്ചെങ്കിലും രേഖാമൂലം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാമെന്ന് കട്ജു ഉറപ്പ്‌നല്‍കിയതായാണ് സൂചന. എഡിജിപിയുടെ സന്ദര്‍ശനത്തെപ്പറ്റി വാര്‍ത്ത വന്നപ്പോഴൊന്നും പ്രതികരിക്കാതെ എജി വിയോജിപ്പ് അറിയിച്ചപ്പോള്‍ മാത്രമാണ് സന്ധ്യ സന്ദര്‍ശനത്തെ വിശദീകരിച്ച് രംഗത്തെത്തിയത്. ആഭ്യന്തരവകുപ്പ് കടുത്ത
പ്രതിസന്ധിയില്‍: സുധീരന്‍
തിരുവനന്തപുരം: അതിഗുരുതരമായ ക്രമസമാധാന തകര്‍ച്ചമൂലം ജനമനസ്സുകളില്‍ പ്രതിക്കൂട്ടിലായ ആഭ്യന്തരവകുപ്പ് പോലിസിലെ ഉന്നതതലത്തിലുള്ള ചേരിപ്പോരുമൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഉന്നതപോലിസ്  ഉദ്യോഗസ്ഥരിലെ ചേരിപ്പോരിന് മുന്നില്‍ ആഭ്യന്തരവകുപ്പ് പകച്ചുനില്‍ക്കുന്ന പ്രതീതിയാണ് പ്രകടമാവുന്നത്.
വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളി നിസാമിനുപോലും സൈ്വര്യവിഹാരം നടത്താന്‍  സാഹചര്യമൊരുക്കുന്ന സ്ഥിതിവിശേഷവും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ആഭ്യന്തരവകുപ്പിന്റെ സാന്നിധ്യം അനുഭവപ്പെടാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തികച്ചും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും വൈകാതെ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് ഉചിതമെന്നും സുധീരന്‍ പറഞ്ഞു.
ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തുനിന്ന് വന്ന ഗുരുതരമായ വീഴ്ചമൂലം ഉണ്ടായ തിരിച്ചടിയെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും വി എം സുധീരന്‍ അഭ്യര്‍ഥിച്ചു. അനധികൃതമായി സ്വകാര്യ കമ്പനികളും വ്യക്തികളും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് യഥാസമയം തന്നെ നിയമപരമായുള്ള നടപടികള്‍ മുന്നോട്ട്‌നീക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day