|    Aug 20 Sun, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കട്ജുവിനെ എഡിജിപി സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് എജി

Published : 24th October 2016 | Posted By: SMR

കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചതിനെതിരേ വിമര്‍ശനവുമായി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ എഡിജിപി ബി സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്നും അതിന്റെ ആവശ്യമില്ലായിരുന്നുവെന്നും സുധാകരപ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയത്തില്‍ ജസ്റ്റിസ് കട്ജു നേരത്തെത്തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടല്ലോ. കട്ജുവിനെ കാണാന്‍ എഡിജിപി സന്ധ്യ പോയത് സ്വന്തം ഇഷ്ടപ്രകാരമായിരിക്കും. സര്‍ക്കാരിനോ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ ഇതില്‍ പങ്കില്ല. കേസ് കൈകാര്യം ചെയ്യാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ തങ്ങള്‍ വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായം സുപ്രിംകോടതിയിലെ അഡ്വക്കറ്റിന് ആവശ്യമുണ്ടായിരുന്നു.
അറ്റോര്‍ണി ജനറലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ റിട്ട. ജഡ്ജിയുടെ നിയമോപദേശം തേടേണ്ട കാര്യമില്ല. ആരു പോയി ആരെ കണ്ടുവെന്നു നോക്കിയല്ല ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ മെറിറ്റിനെ അടിസ്ഥാനമാക്കിയും അറ്റോര്‍ണി ജനറല്‍ കേസ് വാദിക്കുന്നതിനെ അടിസ്ഥാനമാക്കിയുമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക