|    Oct 17 Tue, 2017 3:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കടുവ സംരക്ഷണം: പെരിയാര്‍ സങ്കേതം രാജ്യത്ത് ഒന്നാമത്

Published : 29th July 2016 | Posted By: SMR

എ അബ്ദുല്‍സമദ്

കുമളി: പെരിയാര്‍ കടുവസങ്കേതത്തിനു വീണ്ടും ദേശീയ അംഗീകാരം. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയിലാണു പെരിയാര്‍ വീണ്ടും മുന്നിലെത്തിയത്. ജനപങ്കാളിത്ത വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കടുവസംരക്ഷണം ഊര്‍ജിതമാക്കിയതിനാണ് അംഗീകാരം. രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ രാജ്യത്തെ കടുവസങ്കേതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) വിലയിരുത്തല്‍ നടത്താറുണ്ട്.
എന്‍ടിസിഎ അടുത്തിടെ പുറത്തിറക്കിയ മാനേജ്‌മെന്റ് ഇഫക്റ്റീവ് ഇവാല്യുവേഷന്‍ ഓഫ് ടൈഗര്‍ റിസര്‍വ്‌സ് ഇന്‍ ഇന്ത്യ (മീറ്റര്‍) എന്ന പേരിലുള്ള റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.
രാജ്യത്തെ 47 കടുവസങ്കേതങ്ങളെ പിന്തള്ളിയാണ് പെരിയാര്‍ ഒന്നാമതെത്തിയത്. 91.13 ശതമാനം മാര്‍ക്കാണ് പെരിയാറിനു ലഭിച്ചത്. 89.52 മാര്‍ക്കുമായി മധ്യപ്രദേശിലെ പെഞ്ച് രണ്ടാംസ്ഥാനത്തും കന്‍ഹ (87.9) മൂന്നാംസ്ഥാനത്തുമെത്തി. 86.29 ശതമാനം മാര്‍ക്കുമായി കേരളത്തിന്റെ പറമ്പിക്കുളം കടുവസങ്കേതം മികച്ച പ്രവര്‍ത്തനവുമായി നാലാംസ്ഥാനത്തുണ്ട്.
കടുവകളുടെ നിലനില്‍പ്പുതന്നെ ഭീഷണിയായ ഛത്തീസ്ഗഡിലെ ഇന്ദിരാവതി സങ്കേതമാണ് സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പിന്നില്‍. 45.16 ശതമാനം മാത്രം മാര്‍ക്കാണ് ഈ സങ്കേതത്തിന് ലഭിച്ചത്.
നിലവിലുള്ള കണക്കനുസരിച്ച് 35 മുതല്‍ 45 വരെ കടുവകളുണ്ടെന്നാണു പെരിയാര്‍ കടുവസങ്കേതം അധികൃതര്‍ പറയുന്നത്.  എന്നാല്‍ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്കടുവകളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന 90 കിലോമീറ്റര്‍ പ്രദേശമാണ് പെരിയാറിനു ഭീഷണിയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍ കുമാര്‍ തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക