|    Oct 22 Mon, 2018 6:03 pm
FLASH NEWS

കടുവ പശുക്കുട്ടികളെ കൊന്നു; ഉപരോധ സമരവുമായി നാട്ടുകാര്‍

Published : 14th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: പാപ്ലശ്ശേരിയില്‍ പശുക്കുട്ടികളെ കടുവ ആക്രമിച്ചു കൊന്നു. ജഡവുമായി പ്രതിഷേധിച്ച നാട്ടുകാര്‍ മൂന്നാനക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനും സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റോഡും ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെ മേയാനായി പാപ്ലശ്ശേരി ചുങ്കം പ്രദേശത്ത്് റോഡരികില്‍ വിട്ട കുന്നേല്‍ രാജപ്പന്റെ ഒരു വയസ്സുള്ള രണ്ടു പശുക്കുട്ടികളെയാണ് കടുവ കൊന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രദേശവാസിയായ അയമുവിന്റെ ആടിനെയും കടുവ കൊന്നിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കെതിരേ കടുവയുടെ ആക്രമണം പതിവായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പും കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു. റോഡരികില്‍ പട്ടാപ്പകല്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി. കടുവ ആക്രമണം പതിവായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷനും റോഡും ഉപരോധിച്ചത്. ഇതേത്തുടര്‍ന്ന്് വനംവകുപ്പ്, പോലിസ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ്് രുഗ്മിണി സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് ശ്രീജ സാബു, ചെതലയം റേഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്ത്്്, മീനങ്ങാടി എസ്‌ഐ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. കടുവയെ കൂടുവച്ച് പിടികൂടുമെന്നും പശുക്കുട്ടികളുടെ ഉടമസ്ഥന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ടി വി സുരേഷ്, ടി പി ശശി, കെ വിനോദ്, ജോജോ പാപ്ലശ്ശേരി, ഇ കെ സാബു, സി കെ അയൂബ് സമരത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss