|    Oct 19 Fri, 2018 2:10 am
FLASH NEWS

കടുവാ ഭീതിയില്‍ അതിര്‍ത്തി പ്രദേശങ്ങള്‍

Published : 27th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍ കടുവാഭീതിയില്‍. ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയിലെ പാട്ടവയല്‍ അതിര്‍ത്തി ചെക്‌പോസ്റ്റിന് സമീപത്ത് കടുവ റോഡ് മുറിച്ച് കടക്കുന്നതായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പരന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ചീരാലില്‍ പരിഭ്രാന്തി പരത്തുന്ന കടുവയാണോ ഇതെന്നു സംശയമുയര്‍ന്നിട്ടുണ്ട്. കടുവ ഈ മേഖലയില്‍ ഇരതേടി നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ചീരാല്‍ മേഖലയില്‍ പശു, പോത്ത്, ആട് തുടങ്ങിയ വളര്‍ത്തുജീവികളെ കടുവ കൊന്നുതിന്നിട്ടുണ്ട്. കടുവയെ കൂടുവച്ച് പിടിക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വനംവകുപ്പ് ഇവിടെ കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കടുവയ്ക്കായി വലവിരിച്ച് കാത്തിരിക്കുന്ന വനപാലകര്‍ക്ക് നിരാശ മാത്രം. അതിനിടയ്ക്കാണ് കടുവയെ അതിര്‍ത്തി ചെക്‌പോസ്റ്റിന് സമീപത്ത് കണ്ടെത്തിയത്. പാട്ടവയല്‍ പോലിസ് ചെക്‌പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ മൂന്നു കിലോമീറ്റര്‍ പാത വനമേഖലയാണ്. റോഡിന്റെ ഇരുവശവും വനമാണ്. അതുകൊണ്ടു തന്നെ ഇരുവശങ്ങളില്‍ നിന്നും വന്യജീവികള്‍ റോഡ് മുറിച്ചുകടക്കാറുണ്ട്. ഈ മേഖലയിലൂടെയുള്ള സഞ്ചാരം വാഹനങ്ങള്‍ക്കാണ് ഏറെ പ്രയാസം സൃഷ്ടിക്കാറുള്ളത്. ഇരുചക്രവാഹന യാത്രക്കാരാണ് ഇപ്പോള്‍ ഏറെ ഭീതിയില്‍. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ശ്രദ്ധിച്ചു പോവണമെന്നു വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കടുവയെ കണ്ടതായുള്ള വാര്‍ത്ത പരന്നതോടെ വനംവകുപ്പ് ജാഗ്രതയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss