|    Apr 25 Wed, 2018 4:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടുവാത്തോലുമായി മൂന്നുപേര്‍ പിടിയില്‍

Published : 24th September 2016 | Posted By: SMR

കുമളി: ലക്ഷങ്ങള്‍ വിലമതിക്കുന്ന കടുവാത്തോലുമായി മൂന്നു പേര്‍ തേക്കടിയില്‍ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശികളായ ശ്രീനിവാസന്‍ (62), ഇയാളുടെ മകന്‍ മണിമാരന്‍ (26), ഗൗതം (20) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പട്രോളിങിനിടെ കുമളി ടൗണിനു സമീപത്തു നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൂവരും അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ കെകെ പെട്ടി സ്വദേശി കറുപ്പയ്യന്‍ മൂന്ന് വര്‍ഷം മുമ്പാണ് കടുവാത്തോല്‍ നല്‍കിയതെന്ന് ശ്രീനിവാസന്‍ മൊഴി നല്‍കി. സത്യമംഗലം വനത്തില്‍ നിന്നാണ് കടുവകളെ വേട്ടയാടിയത്.
എന്നാല്‍, മൂന്ന് വര്‍ഷമായി ഇത് വില്‍പന നടത്താന്‍ കഴിയാത്തതിനാല്‍  രഹസ്യമായി സൂക്ഷിക്കുന്നതിനായി കൊണ്ടു വരുമ്പോഴാണ് ഇവര്‍ പിടിയിലായത്.
എട്ടു വയസ്സോളം പ്രായമുള്ള കടുവയുടെ തോലുകളാണ് കണ്ടെടുത്തത്. സംഘത്തിലെ പ്രധാനിയായ കറുപ്പയ്യയെ കണ്ടെത്തുന്നതിനായി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss