|    Jul 20 Fri, 2018 10:19 pm
FLASH NEWS

കടുവയ്ക്കായുള്ള തിരച്ചില്‍ നാലാംദിനത്തിലും പരാജയം

Published : 19th September 2017 | Posted By: fsq

 

ചീരാല്‍: വളര്‍ത്തുമൃഗങ്ങളെ കൊന്നു ജനങ്ങളില്‍ ഭീതിവിതച്ച് വിലസുന്ന കടുവയ്ക്കായി വനംവകുപ്പ് നടത്തിയ തിരച്ചില്‍ നാലാംദിനവും വിഫലം. ഇന്നലെ രാവിലെ മുതല്‍ തന്നെ വനംവകുപ്പ് തിരച്ചിലുമായി രംഗത്തുണ്ടായിരുന്നു. രാവിലെ വനമേഖലയോട് ചേര്‍ന്ന കണ്ണങ്കോട് ഭാഗത്ത് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കാട്ടുപന്നിയെ പിടികൂടി ഭക്ഷിച്ച അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കടുവ കാട്ടലേക്ക് കയറിയതായാതാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞദിവസങ്ങളില്‍ സ്‌കൂള്‍ കുന്നത്തും മുത്താച്ചിക്കുനിയിലും വച്ച് കൂടുകള്‍ ഇവിടെനിന്നും മാറ്റിയിട്ടില്ല. അതേസമയം, പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 10 കാമറകള്‍ ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടപ്രദേശമായ കണ്ണങ്കോട് ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു. പന്നിയെ ഭക്ഷിച്ചതിനാല്‍ രാത്രി കടുവ കാടിറങ്ങുമോ എന്ന സംശയവുമുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും വളര്‍ത്തുമൃഗങ്ങളെ കൊന്ന് പാതി ഭക്ഷിച്ചതിനാല്‍ കടുവ പിന്നീട് വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്നില്ല. അതിനുശേഷം കാട്ടുപന്നിയെ ഭക്ഷിച്ചതിനാല്‍ കാട്ടില്‍തന്നെ കഴിയുമെന്നു തന്നെയാണ് വനംവകുപ്പ് കരുതുന്നത്. അതേസമയം, രാത്രികാല പട്രോളിങ് ശക്തമായി തന്നെ പ്രദേശങ്ങളില്‍ വനംവകുപ്പ് നടത്തുന്നുതായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത പറഞ്ഞു. ഞായറാഴ്ച രാത്രി 9.30യോടെ ചീരാല്‍കുടുക്കി സ്വദേശി പാറപുറത്ത്പ്പറമ്പില്‍ കാന്താമണിയുടെ കൃഷിയിടത്തില്‍ നിന്നും കടുവയുടെ കരച്ചില്‍ കേട്ടതായി ജനങ്ങള്‍ പറഞ്ഞു.ഈ ഭാഗത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss