|    Oct 24 Wed, 2018 8:13 am
FLASH NEWS

കടുവയെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ്; വട്ടംകറക്കിയും നാട്ടുകാരെ പേടിപ്പിച്ചും കടുവ

Published : 16th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ചീരാലിനു പുറമെ കഴമ്പിലും കടുവ പശുവിനെ കൊന്ന്് പാതി ഭക്ഷിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ കടുവയെ പിടികൂടാനുള്ള തീവ്രശ്രമങ്ങളാണ് കൈക്കൊണ്ടത്. രാവിലെ ആത്താര്‍ രാമകൃഷ്ണന്റെ പശുവിന്റെ ജഡം കണ്ട ആത്താര്‍ കുഞ്ഞിരാമന്റെ കൃഷിയിടത്തില്‍ കടുവയെ കണ്ടതോടെ വിവരം നാട്ടുകാര്‍ ഉടന്‍ വനംവകുപ്പിനെ അറിയിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ പി സാജന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും വനപാലകരും കടുവയെ മയക്കുവെടി വച്ച് പിടികൂടുന്നതിന്നുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ കടുവ ഇവരുടെ കണ്ണുവെട്ടിച്ച്് സമീപത്തെ മറ്റൊരു പറമ്പിലേക്ക് കയറി. ഇവിടെ തിരച്ചില്‍ നടത്തുനിടെ പ്രദേശവാസിയായ നീലകണ്ഠമന്ദിരത്തില്‍ ധനേഷിനു നേരെ കടുവ ചാടി. രക്ഷപ്പെടുന്നതിനിടെ വീണ് ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന്് കടുവ നമ്പിക്കൊല്ലിഭാഗത്ത് നിന്നു പഴൂര്‍ഭാഗത്തേക്ക്് കൃഷിയിടത്തിലൂടെ കയറി. പിന്നീട് രണ്ടു മണിക്കൂര്‍ നേരം കടുവയെ നരീക്ഷിച്ച് വനപാലക സംഘം തൊട്ടുപുറകെ നടന്നെങ്കിലും മയക്കുവെടി വയ്ക്കാന്‍ സാഹര്യമൊത്തില്ല. ഈ സമയത്തൊന്നും നാട്ടുകാരുടെ കണ്ണില്‍ കടുവ പെട്ടില്ല. തുടര്‍ന്ന് പതിനൊന്നരയോടെ നമ്പിക്കൊല്ലിക്കും പഴൂരിനും ഇടയ്ക്ക് പ്രദേശവാസിയായ കുന്നത്തറ ജോണിന്റെ റോഡിനോട്് ചേര്‍ന്ന കൃഷിയിടത്തില്‍ കടുവയെ അയല്‍വാസികളും കാല്‍നടയാത്രക്കാരും കണ്ട്്് ബഹളംവച്ചു. ഇതോടെ കടുവ ഇവിടെനിന്നു മാറി പഴൂര്‍ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയിലേക്ക് കടന്നു. ഇവിടെ ജോലി ചെയ്തിരുന്നവര്‍ കണ്ട് ബഹളംവച്ചതോടെ പള്ളിമഠത്തിന്റെ കൃഷിയിടത്തില്‍ കടന്ന കടുവ ചീരാല്‍ ആശാരിപ്പടി ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ പലരുടെ വീടിനു സമീപത്തുകൂടെയും പലരുടെ മുന്നിലും കടുവ പെട്ടു. ആശാരിപ്പടി ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ വച്ച് നീക്കങ്ങള്‍ നിരീക്ഷിച്ച് പിറകെ കൂടിയവര്‍ക്കു നേരെയും കടുവ ചീറിയടുത്തു. രണ്ടു മണിക്കൂര്‍ നേരം തിരച്ചില്‍ സംഘത്തോടൊപ്പം എംഎല്‍എയും ഉണ്ടായിരുന്നു. പഴൂര്‍ ഭാഗത്തും നിന്നു പിന്നീട് മുന്നോട്ട് നീങ്ങിയ കടുവ ചീരാല്‍ നമ്പ്യാര്‍കുന്ന് റോഡില്‍ വച്ച്് ഇരുചക്ര വാഹനയാത്രക്കാരന്റെയും മുന്നിലും പെട്ടു. ഭാഗ്യംകൊണ്ടു മാത്രമാണ് ഇയാള്‍ അപകടം പറ്റാതെ രക്ഷപ്പെട്ടത്. ഇവിടെ നിന്ന് കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച കടുവ ഊട്ടി റോഡിനോട് ചേര്‍ന്ന വല്ലത്തൂര്‍ ഭാഗത്തേക്ക് നീങ്ങി. ഇവിടെ നിന്നു വീണ്ടും വ്യാഴാഴ്ച പോത്തിനെ പടികൂടിയ ചീരാല്‍ ഭാഗത്തേക്ക്് തന്നെ മാറി. അതേ സമയം, പലതവണ മുന്നില്‍ക്കണ്ടിട്ടും വനംവകുപ്പ്് കടുവയെ മയക്കുവെടി വച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തു. വൈകീട്ട്് നാലോടെ പഴൂര്‍ പണിക്കര്‍പ്പടിയില്‍ വാക്കടവത്ത് ശിവദാസിന്റെ കാപ്പിത്തോട്ടത്തില്‍ കൂട് സ്ഥാപിച്ചു. കൂട്ടില്‍ കടുവ കൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ വച്ചിട്ടുണ്ട്്. തുടര്‍ന്ന്് തിരച്ചില്‍ നിര്‍ത്തിയ വനപാലകസംഘം പട്രോളിങ്് ആരംഭിച്ചു. പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് നടക്കരുതെന്നും രാത്രി വീടിനുപുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിര്‍ദേശവും നല്‍കി.  കെ ആര്‍ കൃഷ്ണദാസ്, അജയ്‌ഘോഷ്, ആശാലത, പ്രസാദ്്്് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss