|    Jul 17 Tue, 2018 11:28 am
FLASH NEWS

കടുവയുടെ ആക്രമണം: ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി

Published : 20th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ചീരാലിലും നമ്പിക്കൊല്ലി കഴമ്പിലും കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക്് വനംവകുപ്പ് അടിയന്തര നഷ്ടപരിഹാരം കൈമാറി. ചീരാല്‍ പടിഞ്ഞാറെ പനച്ചിയില്‍ ഷംസുവിന് അമ്പതിനായിരം രൂപയും കഴമ്പ്് ആത്താര്‍ രാമകൃഷ്ണന് എഴുപതിനായിരം രൂപയുമാണ് നല്‍കിയതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍ പറഞ്ഞു. ഷംസുവിന്റെ പോത്തിനെ വ്യാഴാഴ്ച രാവിലെ ചീരാല്‍ സ്‌കൂള്‍കുന്നില്‍ മേയാന്‍ കെട്ടിയപ്പോഴാണ് കടുവ കൊന്ന് പാതിഭക്ഷിച്ചത്. അന്നു രാത്രിയിലാണ് നമ്പിക്കൊല്ലി കഴമ്പില്‍ രാമകൃഷ്ണന്റെ പശുവിനെയും കടുവ പിടികൂടി ഭക്ഷിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss