|    Nov 25 Sat, 2017 5:08 pm
FLASH NEWS

കടുവനിരീക്ഷണത്തിന് സ്ഥാപിച്ച കാമറകള്‍ മോഷണം പോവുന്നു

Published : 6th November 2016 | Posted By: SMR

മാനന്തവാടി: കടുവനിരീക്ഷണത്തിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച കാമറകള്‍ വ്യാപകമായി മോഷണം പോവുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്തോളം കാമറകളാണ് നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നു മാത്രമായി മോഷണം പോയത്. ഏറ്റവും ഒടുവിലായി മക്കിമല സരോജം എസ്‌റ്റേറ്റിനോട് ചേര്‍ന്ന വനത്തില്‍ സ്ഥാപിച്ച കാമറ ഇന്നലെ പകല്‍ സമയത്താണ് കളവുപോയത്. ഇന്നലെ രാവിലെ വനം വകുപ്പ് പരിശോധനനടത്തുമ്പോള്‍ യാഥാസ്ഥാനത്തുണ്ടായരുന്ന കാമറ വൈകുന്നേരത്തോടെ മോഷണം പോവുകയായിരുന്നു. കഴിഞ്ഞമാസം 25 നാണ് ജില്ലയിലെ വനപ്രദേശങ്ങളില്‍ കടുവകളുടെ സാനിധ്യവും അവയുടെ സഞ്ചാരപഥവും നിരീക്ഷിക്കുന്നതിനായി കാമറകള്‍ സ്ഥാപിച്ചത്. വനം വകുപ്പിന്റെ സഹകരണത്തോടെ പറമ്പിക്കുളം ടൈഗര്‍ റിസര്‍ച്ച് സെന്ററാണ് കാമറകള്‍ സ്ഥാപിച്ചത്. ബേഗൂര്‍ റെയിഞ്ചില്‍ സ്ഥാപിച്ച മൂന്നു കാമറ, പേരിയ റെയിഞ്ചില്‍ വരയാല്‍ സെക്്ഷനിലെ രണ്ട് കാമറ, പേര്യ സെക്്ഷനിലെ രണ്ട്, മാനന്തവാടി റെയ്ഞ്ചിലെ മൂന്നു കാമറ എന്നിവയാണ് ഇതിനോടകം മോഷണം പോയിരിക്കുന്നത്. വനംവകുപ്പ് നല്‍കിയ പരാതിപ്രകാരം തലപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാമറകള്‍ സ്ഥാപിച്ച സ്ഥലം കൃത്യമായി കണ്ടെത്തി മോഷണം നടത്തിയതില്‍ ദുരൂഹതയുള്ളതായും സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക