|    Aug 20 Sun, 2017 7:44 am
FLASH NEWS
Home   >  Sports  >  Cricket  >  

കടുവകള്‍ കിവികളെ അടിച്ച്‌കൊന്നു;സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്‌

Published : 10th June 2017 | Posted By: ev sports


കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ആവേശ പോരില്‍ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് ജയിച്ചുകയറിയത്. ജയത്തോടെ ബംഗ്ലാദേശ് സെമി സാധ്യതകള്‍ നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ചാംപ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ക്ക് വിരാമമായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 265 റണ്‍സിനെ 16 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 33 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ഷക്കീബ് അല്‍ ഹസന്‍(114) മഹമ്മൂദുള്ള(102) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ആവേശ ജയം സമ്മാനിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
നേരത്തെ റോസ് ടെയ്‌ലര്‍(63) കെയ്ന്‍ വില്യംസണ്‍(57) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കിവീസിന് 265 എന്ന സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിന് വേണ്ടി മൊസദക്ക് ഹുസൈന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക