|    Jun 21 Thu, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കടുവകളുടെ കണക്കെടുപ്പ്തുടങ്ങി

Published : 31st January 2017 | Posted By: fsq

 

ഇരിട്ടി: ആറളം, കൊട്ടിയൂര്‍, കണ്ണവം വനമേഖലകളിലെ കടുവകളുടെ കണക്കെടുപ്പ് വനം-വന്യജീവി വകുപ്പിന്റെയും പറമ്പിക്കുളം ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ തുടങ്ങി. വനമേഖലയെ വിവിധ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുക്കുന്നത്. കണക്കെടുപ്പിനായി സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. കാമറകള്‍ നിരീക്ഷിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമായി ഓരോ ബ്ലോക്കുകളിലും വനപാലകരും വാച്ചര്‍മാരും അടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കാമറയ്ക്കു മുന്നിലൂടെ കടന്നുപോവുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ചിത്രങ്ങള്‍ ഇതില്‍ പതിയും. ഇതിനായി വനപാലകര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കി. കണ്ണവം, കൊട്ടിയൂര്‍ വനത്തെ ആറു ബ്ലോക്കുകളായി തിരിച്ചും ആറളത്തെ ഏഴു ബ്ലോക്കുകളായി തിരിച്ചുമാണ് സര്‍വേ. കടുവയുടെ കാല്‍പ്പാടുകള്‍, വിസ ര്‍ജ്യം, നഖപ്പാടുകള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍ എന്നിവയും ശേഖരിക്കും. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ വി രതീശന്‍, എം ജോഷില്‍, വി സജിത്കുമാര്‍, അസിസ്റ്റന്റ് വാര്‍ഡന്‍ വി മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ മഖ്‌സൂദ്, ഷാജു വിജിത്ത്, രമേശന്‍, സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss