|    Oct 20 Fri, 2017 3:30 am
Home   >  Todays Paper  >  page 9  >  

കടുവകളുടെ ആക്രമണം: ചൈനയില്‍ രണ്ടുപേര്‍ മരിച്ചു

Published : 25th July 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശനം നടത്തവെ സ്ത്രീയെ കടുവ കടിച്ചുകൊന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബെയ്ജിങ് ബദാലിങ് വൈല്‍ഡ് ലൈഫ് വേള്‍ഡിലാണ് സംഭവം.

ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തവെ കാറില്‍ നിന്നു പുറത്തിറങ്ങിയതാണ് അപകടത്തിലേക്കു നയിച്ചത്. കാറില്‍ നിന്നും സ്ത്രീ പുറത്തിറങ്ങിയ ഉടന്‍ പാഞ്ഞെത്തിയ കടുവ കടിച്ചുവലിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീ അവരെ രക്ഷിക്കാന്‍ ഉടനെ കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കടുവ പാഞ്ഞെത്തി അവരെ കടിച്ചുകൊല്ലുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പാര്‍ക്കിലെ ജീവനക്കാര്‍ എത്തിയെങ്കിലും സ്ത്രീയെ രക്ഷിക്കാനായില്ല. യാന്‍ഗിങ് ജില്ലയിലെ ഉദ്യാനത്തിനുള്ളിലേക്ക് കാറില്‍ സഞ്ചരിക്കാന്‍ അനുമതിയുണ്ടെങ്കിലും കാറില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ലെന്ന് ഉദ്യാനത്തിന്റെ അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക