|    Apr 26 Thu, 2018 1:41 am
FLASH NEWS
Home   >  Just In   >  

കടുത്ത വേനല്‍: സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു

Published : 23rd February 2018 | Posted By: Jesla

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ ഉത്തരവിറക്കി.

പുനഃക്രമീകരിച്ച തൊഴില്‍സമയത്തിന് ഏപ്രില്‍ 30 വരെ പ്രാബല്യമുണ്ടായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss