|    Sep 22 Sat, 2018 9:55 pm
FLASH NEWS
Home   >  Kerala   >  

കടുത്ത വിമര്‍ശനം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയന്ത്രണം പിന്‍വലിച്ചു

Published : 27th May 2018 | Posted By: mtp rafeek


കോഴിക്കോട്: നിപാ വൈറസ് ബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് മഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം  ഭാഗികമായി പിന്‍വലിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള പ്രിന്‍സിപ്പലിന്റെ ഉത്തരവാണ് ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ പിന്‍വലിച്ചത്.

റഫറല്‍ കേസുകള്‍ക്കു നിയന്ത്രണമില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പന്ത്രണ്ടുപേരാണു രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയില്‍ തുടരുകയാണ്.

കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കകമാണ് ആരോഗ്യവകുപ്പ് തീരുമാനം മാറ്റിയത്.

അതേസമയം, രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടയിട്ടുണ്ട്. 77 രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. 12 പേരാണ് രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം മരിച്ച നരിപ്പറ്റ സ്വദേശി കല്ല്യാണിക്ക് രോഗബാധയുണ്ടായത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നും സ്ഥിരീകരിച്ചു.

അതേ സമയം, നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ വൈറസുമായി ബന്ധപ്പെട്ട് 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  നിപ വൈറസ് ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss