|    Aug 19 Sat, 2017 8:37 pm
FLASH NEWS

കടുത്ത മല്‍സരം

Published : 30th December 2015 | Posted By: SMR

കൊയിലാണ്ടി: കോഴിക്കോട് റവന്യൂജില്ലാ കലോല്‍സവം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മല്‍സരം കടുക്കുന്നു. യുപി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ല 46 ഉം കൊയിലാണ്ടി 43 ഉം നേടി.

എച്ച്എസ് കൊയിലാണ്ടിക്ക് 109 ഉം കോഴിക്കോട് സിറ്റിക്ക് 104 ഉം ലഭിച്ചു. സംസ്‌കൃത കലോല്‍സവത്തില്‍ യു പി വിഭാഗത്തില്‍ മേലടി പേരാമ്പ്ര ഉപജില്ലകള്‍ 30 വീതം നേടി ഒപ്പത്തിനൊപ്പം. എച്ച് എസ് വിഭാഗത്തില്‍ കോഴിക്കോട് സിറ്റിക്ക് 30 പോയന്റ് ലഭിച്ചു. അറബിക് കലോല്‍സവം യുപി, എച്ച്എസ് വിഭാഗങ്ങളില്‍ ഫറോക്ക്, കൊടുവള്ളി ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്.
143 പോയന്റോടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി മുന്നേറുമ്പോള്‍ തൊട്ടുപിറകില്‍ 137 പോയന്റോടെ ചേവായൂര്‍ ഉപജില്ലയുമുണ്ട്.
രണ്ടാംദിവസത്തെ ഫലപ്രഖ്യാപനം പൂര്‍ണ്ണമാകുന്നതോടെ പോയന്റ് നിലയില്‍ മാറ്റമുണ്ടാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക