|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കടുത്ത അജ്ഞത

Published : 23rd November 2018 | Posted By: kasim kzm

യുഎസ് പ്രസിഡന്റ് ട്രംപിന് അമേരിക്കയ്ക്കപ്പുറത്തുള്ള രാജ്യങ്ങളെയും ജനതകളെയും കുറിച്ചുള്ള അറിവ് വളരെ പരിമിതമാണെന്ന് ഏവര്‍ക്കുമറിയാം. എന്നാലിത് ട്രംപിന്റെ മാത്രം കാര്യമല്ല. സൈനിക മേല്‍ക്കോയ്മയുള്ള രാഷ്ട്രത്തിലെ പൗരന്‍മാര്‍ എന്ന നിലയ്ക്ക് മറ്റുള്ളവരെ അറിയേണ്ടതില്ല എന്ന നിലപാടുള്ളവരാണ് മിക്ക അമേരിക്കക്കാരും.
അറബ് ലോകത്തെപ്പറ്റി ശരാശരി അമേരിക്കക്കാര്‍ക്ക് വല്ല ധാരണയുമുണ്ടോ എന്നു പരിശോധിക്കാനായി പ്രസിദ്ധ പത്രമായ അറബ് ന്യൂസും അഭിപ്രായ സര്‍വേ നടത്തുന്ന ഒരമേരിക്കന്‍ സ്ഥാപനവും സഹകരിച്ചു കഴിഞ്ഞവര്‍ഷം ഒരു പഠനം നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 81 ശതമാനത്തിനും ഭൂപടത്തില്‍ എവിടെയാണ് അറബ് നാടുകള്‍ എന്നു ചൂണ്ടിക്കാണിക്കാന്‍ പറ്റിയില്ല. അറബ്‌ലോകത്ത് യാത്ര ചെയ്യുന്നത് അപകടകരമാണെന്നാണ് 75 ശതമാനം അഭിപ്രായപ്പെട്ടത്. ആ മേഖലയെപ്പറ്റി ഒന്നുമറിയില്ലെന്ന് പറഞ്ഞവര്‍ 65 ശതമാനം. 30 ശതമാനത്തിന് അതറിയാനുള്ള താല്‍പര്യവുമില്ലായിരുന്നു.
രസകരമായ കാര്യം അതൊന്നുമല്ല. ഡിസ്‌നി നിര്‍മിച്ച അലാഡിന്‍ എന്ന പണംവാരി ആനിമേഷന്‍ ചിത്രത്തിലെ അഗ്രബ എന്ന രാജ്യം യഥാര്‍ഥത്തില്‍ ഉണ്ടെന്നാണ് 20 ശതമാനം പേര്‍ വിശ്വസിച്ചിരുന്നത്. അഗ്രബ യുഎസിന് ഭീഷണിയാവുമെങ്കില്‍ ആ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുഎസില്‍ പ്രവേശനം നല്‍കരുതെന്ന് പലരും പറഞ്ഞു. അഗ്രബയില്‍ ആവശ്യമെങ്കില്‍ ബോംബാക്രമണം നടത്തണമെന്ന് പറഞ്ഞവരുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss