|    Jan 19 Thu, 2017 2:27 pm
FLASH NEWS

കടുത്തുരുത്തി- പിറവം റോഡ് വളവുകള്‍ നിവര്‍ത്തുന്നതിന് തുടക്കമായി

Published : 10th July 2016 | Posted By: SMR

കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡിന്റെ വളവുകള്‍ നിവര്‍ത്തി വീതി കൂട്ടുന്ന നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് തുടക്കമായി. മങ്ങാട്ട്കാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കമ്പനിപ്പടിക്ക് സമീപത്തെ അപകടം വിതയ്ക്കുന്ന കൊടുംവളവ് നിവര്‍ത്തുന്നതിന് സ്ഥലം ഏറ്റെടുത്ത് നിവര്‍ത്തിയിരുന്നു.
കടുത്തുരുത്തി മുതല്‍ പെരുവ വരെയുള്ള റോഡിന്റെ വീതികൂട്ടുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ നാട്ടുകാരുടെ നിര്‍ലോഭമായ പിന്തുണയാണ് ലഭിക്കുന്നത്. കടുത്തുരുത്തി-പിറവം റോഡില്‍ ധാരാളം കൊടുംവളവുകളാണുള്ളത്. റോഡിന്റെ വീതി കൂട്ടി വളവുകള്‍ നിവര്‍ത്തുകയെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാവാന്‍ പോവുന്നത്. വലിയ രണ്ട് വാഹനങ്ങള്‍ ഇരുവശങ്ങളിലും എത്തിയാല്‍ കടന്നു പോകുവാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു പ്രധാന റോഡാണിത്. കടുത്തുരുത്തയില്‍ നിന്നും പിറവത്തേയ്ക്കും, അറുനൂറ്റിമംഗലം പള്ളിയിലേക്കും, മഞ്ഞനിക്കര തീര്‍ത്ഥാടനത്തിനുമെല്ലാം ധാരാളം തീര്‍ത്ഥാടകരെത്തുന്ന പ്രധാന പാതയാണിത്. കടുത്തുരുത്തിയിലെ ജനപ്രതിനിധികളൊന്നാകെ കക്ഷിരാഷ്ട്രീയത്തിനതീതമായാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മങ്ങാട്ട്കാവ് ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം മോന്‍സ് ജോസഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക