|    May 23 Tue, 2017 3:08 am
FLASH NEWS

കടുത്തുരുത്തിയിലെ അറസ്റ്റ് ; വിവിധ കേസുകളിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു

Published : 13th October 2016 | Posted By: Abbasali tf

കടുത്തുരുത്തി: മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ സ്ഥിരം കേസുകളിലെ പ്രതിയായ കഴിഞ്ഞ ദിവസം കടുത്തുരുത്തി പോലിസ് അറസ്റ്റ് ചെയ്ത വിഷ്ണു പ്രശാന്തിനെ (25) വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30ന് കാര്‍ യാത്രക്കാരെ തടഞ്ഞ് പണം അപഹരിക്കാന്‍ ശ്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മോഷണത്തിനായി ഉപയോഗിച്ച ബൈക്ക് സപ്തംബര്‍ 29ന് പാല അമനകരയില്‍ നിന്ന് മോഷ്ടിച്ചതായിരുന്നുവെന്നും കണ്ടെത്തി. ഈ ബൈക്കില്‍ വ്യാജ നമ്പര്‍ ഒട്ടിച്ചാണ് പിടിച്ചുപറി നടത്തിയത്.കഴിഞ്ഞ 10ന് വൈകീട്ട് 5.45ഓടെ അമനകരയില്‍ നിന്നു നിരപ്പേല്‍ക്കരയിലേക്ക് നടന്ന് പോവുകയായിരുന്ന അമനകര കളപുരയ്ക്കല്‍ ദിവാകരന്റെ (63) കൈയിലിരുന്ന ബാഗ് തട്ടിപ്പറിക്കുകയും ബാഗിലുണ്ടായിരുന്ന 10000 രൂപയും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും ചെയ്തിരുന്നു.  ബാഗിലുണ്ടായിരുന്ന രൂപയും മൊബൈല്‍ ഫോണും എടുത്ത ശേഷം തിരിച്ചു വന്ന് ഉടമസ്ഥന്റെ മുഖത്തേക്ക് കാലിയായ ബാഗ് വലിച്ചെറിഞ്ഞു. 2014ല്‍ സുഹൃത്തിന്റെ കാറ് മോഷ്ടിച്ച് വിറ്റകേസിലും 2012ലെ പിടിച്ചുപറിക്കേസിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന പ്രതിയെ വിചാരണയ്ക്കായി പാല മജിസ്‌ട്രേറ്റ് കോടതിയില്‍ സപ്തംബര്‍ 22ന് ഹാജരാക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് തടവു ശിഷ വിധിച്ച പ്രതിയെ തിരികെ ജയിയിലേക്ക് കൊണ്ടുപോവുന്ന വഴി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കടന്നുകളയുകയായിരുന്നു. പ്രതിയെ വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. റിപോര്‍ട്ട് ചെയ്യാതെ കിടക്കുന്ന പല കേസുകളുടെ വിവരം ശേഖരിക്കുന്നതിനു വേണ്ടിയാണു കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് കടുത്തുരുത്തി സിഐ എംകെ ബിനുകുമാറും എസ്‌ഐ ജെ രാജീവും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day