|    Dec 19 Tue, 2017 12:02 am
FLASH NEWS

കടിയങ്ങാട് അങ്ങാടിയില്‍ തണല്‍മരങ്ങള്‍ നശിപ്പിക്കാന്‍ നീക്കം

Published : 8th December 2017 | Posted By: kasim kzm

പേരാമ്പ്ര : കടിയങ്ങാട് അങ്ങാടിയില്‍ ആറ് വഷങ്ങള്‍ക്ക് മുന്‍പ് ഡ്രൈവര്‍മാര്‍ വെച്ചു പിടിപ്പിച്ച തണല്‍മരങ്ങള്‍ നശിപ്പിക്കാന്‍ സാമൂഹ്യ വിരുദ്ധ നീക്കം. പൊതുമരാമത്ത് ഈ രണ്ട് മരങ്ങള്‍ക്കും നമ്പറിട്ടതാണ്. മരങ്ങളുടെ അടിഭാഗത്ത് കൊത്തികയും മണ്ണെണ്ണഒഴിക്കുകയും ചെയ്ത നിലയിലാണ്. സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തിമൂലം മരങ്ങള്‍ ഉണങ്ങാന്‍ സാധ്യതയുള്ളതായും ഇത്തരക്കാര്‍കെളകതിരെ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. ഡ്രൈവേഴ്—സ് കോഡനേഷന്‍ കമ്മിറ്റി പെരുവണ്ണാമൂഴി ഫോറസ്റ്റ് റയ്ഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss