|    Apr 23 Mon, 2018 11:14 pm
FLASH NEWS
Home   >  Kerala   >  

കടിക്കാന്‍ വരുന്ന നായകളെ സത്യവാങ്മൂലം അനുസരിച്ചാണോ നേരിടേണ്ടത്:കെടി ജലീല്‍

Published : 11th September 2016 | Posted By: mi.ptk

kt-jaleel

കോഴിക്കോട്:  തെരുവുനായ പ്രശ്‌നത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട്. നായകളെ കൊല്ലില്ലെന്ന സുപ്രീംകോടതിയിലെ നിലപാട് നിയമക്കുരുക്ക് ഒഴിവാക്കാനാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി. കടിക്കാന്‍ വരുന്ന നായകളെ സത്യവാങ്മൂലം അനുസരിച്ചാണോ നേരിടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആക്രമണകാരികളായ തെരുവുനായകളെ കൊല്ലും. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണകാരികളായ തെരുവുനായകളെ കൊല്ലുമെന്ന സര്‍ക്കാര്‍ നിലപാട് പരാമര്‍ശിക്കാതെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss