|    Dec 13 Wed, 2017 6:40 pm
FLASH NEWS

കടവില്‍പറമ്പ് ചെട്ടുതറ തീരദേശ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം

Published : 8th December 2017 | Posted By: kasim kzm

അരൂര്‍: ഗ്രാമപ്പഞ്ചായത്തിലെ 6, 7 വാര്‍ഡുകളില്‍കൂടി കടന്നുപോവുന്ന കടവില്‍പ്പറമ്പ്  ചെട്ടുതറ തീരദേശ കോളനി റോഡ് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പാടശേഖരത്തിന്റെ ഇരുവശങ്ങളില്‍ നിന്നും നിര്‍മാണം ആരംഭിച്ചെങ്കിലും ഇവ തമ്മില്‍ കൂട്ടി യോജിപ്പിക്കാനായിട്ടില്ല. നിര്‍മാണത്തിനായി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.ഏഴാം വാര്‍ഡില്‍ കുന്നം വീട് പൊന്നങ്ങാട്ട് റോഡുപണി തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ മുടക്കി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഗ്രാമപ്പഞ്ചായത്തിനു മുന്നില്‍ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് 10ാം ബൂത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ യോഗത്തില്‍ കെ എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. ആര്‍ രഘുവരന്‍, പി സി സജീവന്‍, എച്ച് മുനീര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക