|    Oct 20 Fri, 2017 8:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടല്‍ മൂടല്‍; രണ്ട് ബോട്ടുകള്‍ കരയ്ക്കടിഞ്ഞു

Published : 1st October 2016 | Posted By: SMR

ചെറുവത്തൂര്‍: വലിയപറമ്പ കടലിലുണ്ടായ അദ്ഭുത പ്രതിഭാസം കാരണം മീന്‍ പിടിക്കാന്‍ പോയ രണ്ടു യാനങ്ങള്‍ ദിശതെറ്റി കരയ്ക്കടിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മടക്കര തുറമുഖം കേന്ദ്രീകരിച്ച് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട കെഎസ്എഫ് കമ്പനിയുടെ മല്‍സ്യശ്രീ ബോട്ടും കാടങ്കോട് സ്വദേശി ശശിയുടെ ഉടമസ്ഥതയിലുള്ള ദുര്‍ഗ ഗണേഷ് ബോട്ടുമാണ് രാവിലെ ആറോടെ അവിചാരിതമായി വലിയപറമ്പ കടപ്പുറത്തെ കരയിലേക്ക് അടുത്തത്.
ഇന്നലെ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി മീന്‍പിടിക്കാന്‍ പോയ ബോട്ടുകള്‍ക്ക് കടലിലുണ്ടായ മൂടല്‍മഞ്ഞുപോലുള്ള അവസ്ഥമൂലം ദിശ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാെയന്ന് ബോട്ട് ഡ്രൈവര്‍ ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി കാമേഷ് പറഞ്ഞു. കടലിലെ കാലാവസ്ഥയും അന്തരീക്ഷവും ആകെ അട്ടിമറിഞ്ഞ അവസ്ഥയിലായിരുന്നു. വളരെ അടുത്തുള്ള വസ്തുക്കള്‍ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായി കടലില്‍ ജോലിചെയ്തുവരുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും ഡ്രൈവര്‍ പറഞ്ഞു.
കരയ്ക്കടിഞ്ഞു മണല്‍ത്തിട്ടയില്‍ തട്ടിയ ദുര്‍ഗ ഗണേഷ് ബോട്ട് ഭാഗികമായി തകര്‍ന്ന സ്ഥിതിയിലാണുള്ളത്. മല്‍സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.   മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചാണ് അപകടത്തില്‍പ്പെട്ട ബോട്ടുകള്‍ മടക്കരയില്‍ തിരിച്ചെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക