|    Aug 20 Sun, 2017 9:50 am

കടല്‍ തീരത്തെ ഭൂമി അളന്നു തിട്ടപ്പെടുത്തണം: താലൂക്ക് വികസന സമിതി

Published : 6th August 2017 | Posted By: fsq

 

ചാവക്കാട്: എടക്കഴിയൂര്‍ വില്ലേജിലെ കടല്‍ തീരത്തെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് നടപടി കൈക്കൊള്ളണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലയില്‍ കടല്‍ തീരത്തെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കയ്യേറിയിരിക്കുകയാണെന്ന പരാതി ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ആവശ്യം യോഗത്തില്‍ ഉയര്‍ന്നത്. കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ കടലോരത്ത് തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തി പുനനിര്‍മിക്കണം. കാലങ്ങളായി കരിങ്കല്‍ ഭിത്തി തകര്‍ന്നു കിടക്കുന്നതിനാല്‍ കടലില്‍ നിന്നും വെള്ളം കരയിലേക്ക് കയറി വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കരിങ്കല്‍ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ ഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരുമനയൂര്‍ പാലംകടവില്‍ തകര്‍ന്നു കിടക്കുന്ന ദേശീയപാത അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കുക, റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ കയറിക്കൂടിയതിനാല്‍ ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമാക്കുക, മന്ദലാംകുന്ന് യുപി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്് സി സി മോഹനന്‍, പി മുഹമ്മദ് ബഷീര്‍, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ അബൂബക്കര്‍, ടി വി ഹരിദാസ്, ടി പി ഷാഹു, തഹസില്‍ദാര്‍ കെ വി ആബ്രോംസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക