|    Nov 21 Wed, 2018 5:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കടല്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം: നേതൃത്വവുമായി തീരസേന

Published : 13th August 2018 | Posted By: kasim kzm

കൊച്ചി: കടല്‍ കേന്ദ്രീകരിച്ച് മൂന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടി നേതൃത്വം നല്‍കുന്നതായി ഇന്ത്യന്‍ തീരസേന അറിയിച്ചു. കഴിഞ്ഞ ദിവസം മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായി കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനു പുറമേ വിഴിഞ്ഞം തീരത്തു നിന്ന്് 223 കിലോമീറ്റര്‍ ദൂരത്തായി നടുക്കടലില്‍ ഒരു കപ്പല്‍ എന്‍ജിന്‍ തകരാറുമൂലം കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് കപ്പല്‍ കണ്ടെത്തി കരയ്‌ക്കെത്തിക്കാനുള്ള സഹായം കോസ്റ്റ്ഗാര്‍ഡ് നല്‍കും. കൂടാതെ ലക്ഷദ്വീപില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയി സലായില്‍ കുടുങ്ങിക്കിടക്കുന്ന മല്‍സ്യബന്ധന ബോട്ട് തിരികെയെത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കും തീരസേന നേതൃത്വം നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss